ബി ഡി ദത്തൻ, രേഷ്മ തോമസ് തിരുവനന്തപുരം:വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ചിത്രകാരിയാണ് രേഷ്മ തോമസ്. ഏതൊരു മേഖലയിലും വഴി മാറിനടക്കാൻ ശ്രമിച്ചവര്ക്ക് മാത്രമേ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ രീതിയിൽ രേഷ്മ മുന്നോട്ടു പോകുകയാണെങ്കിൽ കുറച്ചുനാളുകൾ കൊണ്ട് മികച്ച ചിത്രകാരിയെന്നു പേരെടുക്കാൻ കഴിയും എന്ന് ബി ഡി ദത്തൻ പറഞ്ഞു. യുവ ചിത്രകാരി രേഷ്മ തോമസിന്റെ മൈൻഡ് നെറ്റ്‌വർക്ക് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഡി ദത്തൻ.
പ്രദർശനത്തിലെ ഡാർക്ക് റൂം ചിത്രം ഒരു വ്യകതിയെന്ന നിലയ്ക്ക് മനുഷ്യനെയും സമൂഹത്തെയും സ്നേഹിക്കുന്ന കാഴ്ചപ്പാടാണ് രേഷ്മയുടെ ചിത്രങ്ങളെന്നും ദത്തൻ അഭിപ്രായപ്പെട്ടു. ശബരി നാഥ് എം എൽ എ,ഫാ.ഫെലിക്സ്,രേഷ്മതോമസ് എന്നിവര് സംസാരിച്ചു. ശേഷം തിരുവനന്തപുരം സി ഐ എം ആറിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
മാനസ്സിക ആരോഗ്യം ഉണർത്തുന്ന രേഷ്മയുടെ 30 ൽ പരം ചിത്രങ്ങളാണ് കവടിയാർ വിമൻസ് ക്ലബ്ബിൽ ഒരുക്കിയിടുള്ളത്. നിറങ്ങളും വരകളുമായി ക്യാൻവസ്സിൽ ചാലിച്ച മനസ്സിന്റെ വിവിധ ഭാവതലങ്ങളുടെ പ്രദര്ശനം ഒക്ടോബർ 9 നു സമാപിക്കും.