ARTS21/10/2016

കെപിഎസിയുടെ നാടകത്തോടെ സൂര്യാ നാടകോത്സവത്തിന്‌ തിരശീലവീണു

ayyo news service
തിരുവനന്തപുരം:പത്ത് ദിവസം നീണ്ടു നിന്ന സൂര്യാ ദേശീയ നാടകോത്സത്തിന് കെ പി എ സിയുടെ ന്റുപ്പാപ്പക്കൊരാനയണ്ടാർന്ന് എന്ന നാടകത്തോടെ തിരശീലവീണു.  വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പക്കൊരാനയണ്ടാർന്ന് എന്ന പ്രശസ്ത നോവലിനാണ് കെ പി എ സി അതെപേരിൽ രംഗഭാഷ്യം നൽകിയത്.  കഴിഞ്ഞകൊല്ലത്തെ മികച്ച പ്രൊഫഷണൽ നാടകത്തിനുള്ള  കേരളം സംഗീതനാടക അക്കാദമിയുടെ പുരസ്കാരം നേടിയ നാടകമാണിത്. കെ പി എ സിയുടെ  നിരവധി ശ്രദ്ധേയ ഗാനങ്ങൾക്ക് വേണ്ടി ഒന്നിച്ചിട്ടുള്ള ഒ എൻ വി എം കെ അർജുനൻ മാസ്റ്ററുടെ കൂട്ടുകെട്ടിൽ പിറന്നതാണ് ഇതിലെ ഗാനങ്ങൾ.    ഈ നാടകത്തിനു വേണ്ടിയാണ് ഒ എൻ വി അവസാനമായി .തൂലിക ചലിപ്പിച്ചതും. മനോജ് നാരായൺ സംവിധാനം  ചെയ്ത നാടകം കാണാൻ ആസ്വാദകരുടെ തള്ളിക്കയറ്റം ആയിരുന്നു. നിറഞ്ഞ സദസ്സിലായിരുന്നു നാടകം അരങ്ങേറിയത്. കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ അമച്വർ നാടകങ്ങളിൽ നിന്ന് വിഭിന്നമായി ഒരു മികച്ച പ്രൊഫഷണൽ നാടകം കാണാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സൂര്യാ നാടോകോത്സ വേദിയോട് ആസ്വാദകർ വിടപറഞ്ഞത്.  
 
ഒക്ടോബർ പതിനൊന്നിന് ആരംഭിച്ച നാടകോത്സവത്തിൽ 12 നാടകങ്ങളാണ് അരങ്ങേറിയത്.  എല്ലാ നാടകങ്ങളിലുമായി 500 കലാകാരന്മാരും നാടകോത്സവത്തിന്റെ ഭാഗമായി.  100 രൂപയുടെ ഡെലിഗേറ്റ് പാസ് ഏർപ്പെടുത്തി നിയന്ത്രിച്ച നാടകം കാണാൻ 500 ഡെലിഗേറ്റുകളുണ്ടായിരുന്നു.  ചെറുതും വലുതുമായ മികച്ച-വ്യത്യസ്തനാടകങ്ങൾ അരങ്ങേറിയ ഉത്സവത്തിൽ പ്രേക്ഷകരെ ഏറ്റവും ആകർഷിച്ച നാടകമായി വിലയിരുത്തുന്നത് തൃശൂർ രംഗചേതന അവതരിപ്പിച്ച എൻ എൻ പിള്ളയുടെ  ഗ്രൂപ് ഫോട്ടോ ആണ്.  45 മിനുട്ട് മാത്രം ദൈർഘ്യം വരുന്ന നാടകം  അവതരണത്തിന്റെയും അഭിനയത്തിന്റെയും മികവുകൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കി.  രാജൻ പൂത്തറക്കൽ,കെ എൻ പ്രശാന്ത് എന്നിവരാണ് സംവിധായകർ
Views: 1872
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024