തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോൺ കള്‍ച്ചറല്‍ സെന്ററും ചേർന്ന് ജൂലൈ 3,4,5 തീയതികളിലായി ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ പ്രമുഖ കലാസംഘങ്ങളെ പങ്കെടുപ്പിച്ച് ഇന്ത്യന്‍ ഗ്രാമോത്സവം ഒരുക്കുന്നു. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലായാണ് രാജസ്ഥാന്, തെലുങ്കാന, ഹരിയാന മദ്ധ്യപ്രദേശ്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, കേരളം എന്നി സംസ്ഥാനങ്ങളുടെ കലാവിരുന്ന് അരങ്ങേറുക. മൂന്നാം തീയതി (തിങ്കളാഴ്ച) വൈകുന്നേരം ആറു മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന ആദ്യാവതരണം മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും.