തിരുവനന്തപുരം : 30 കുട്ടികള്‍ വരച്ച 90 പെയിന്റിംഗുകളുടെ പ്രദര്‍ശനം 'കയ്യൊപ്പ് ' തിരുവനന്തപുരം മ്യൂസിയം ഹാളില്‍ ആരംഭിച്ചു. ഡ്രോ വിത്ത് ഡാവിഞ്ചി സംഘടിപ്പിക്കുന്ന പ്രദര്‍ശനം ചിത്രകാരന്‍ ബി ഡി. ദത്തന്‍ ഉദ്ഘാടനം ചെയ്തു.ലോകത്തിലെ ഏറ്റവും ശുദ്ധമായ കല ചിത്രകലയാണെന്നും പ്രത്യേകിച്ചും കുട്ടികള്‍ വരയ്ക്കുന്നതാണ് ഏറ്റവും നല്ല കലയെന്നും അദ്ദേഹം പറഞ്ഞു. ഡ്രോ വിത്ത് ഡാവിഞ്ചി സെക്രട്ടറി കെ. ബി. അഖില്‍ അധ്യക്ഷനായിരുന്നു. പ്രസിഡന്റ് എം. നാഷിദ്,സംഘാടക സമിതി ചെയര്‍മാന്‍ പാളയം സതീഷ്, എവരി ഡ്രോപ് കൗണ്ട്‌സ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അജയ് പത്മനാഭന്‍, നന്മ തിരുവനന്തപുരം ജില്ലാ ട്രഷറര്‍ കെ. എസ്. ദാസ്, എ. അന്‍സീന എന്നിവര്‍ സംസാരിച്ചു. കടല്‍ത്തീരത്തെ സൂര്യാസ്തമനം, മാതൃത്വം, യാത്ര, വിശ്രമം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് കുട്ടികള്‍ മനോഹര ചിത്രങ്ങള്‍ വരച്ചത്. പ്രദര്‍ശനം ഞായറാഴ്ച സമാപിക്ക