സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആല്‍ബത്തിന്റെ സി.ഡി പന്തളം ബാലന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു
തിരുവനന്തപുരം: ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലായെന്നുള്ള സന്ദേശവും കുടുംബബന്ധത്തിന്റെ ആഴത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ 'ഏട്ടന്റെ കുഞ്ഞാറ്റ' എന്ന വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഗായകനും സംഗീത സംവിധായകനുമായ പന്തളം ബാലന് സി.ഡി നല്‍കി പ്രകാശനം നിര്‍വഹിച്ചു. മുന്‍ മന്ത്രി വി.സുരേന്ദ്രന്‍പിള്ള അദ്ധ്യക്ഷനായിരുന്നു. മേരി സിബി ആന്റണി യൂട്യൂബ് റിലീസ് ചെയ്തു.
ഗോപന്‍ ശാസ്തമംഗലം, റഹിം പനവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം സംവിധാനം ചെയ്തത്. സിരാഗ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഗൗരികൃഷ്ണ ആണ് ആല്‍ബം നിര്‍മ്മിച്ചത്. ബേബി ഗൗരികൃഷ്ണ, മുഹമ്മദ്ഷാ, അനന്തന്‍.എന്‍.ജി, സ്‌നേഹലത, ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു, റഹിം പനവൂര്‍ എന്നിവരാണ് അഭിനേതാക്കള്‍. ഗാനരചന: ആനന്ദ് ഗോപിനാഥ്.സംഗീതം: ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു. ആലാപനം: റിജിന്‍. ഛായാഗ്രഹണം: രമേഷ്.വി.ദേവ്.
എഡിറ്റിംഗ്:സുമേഷ്.മേക്കപ്പ്:രതീഷ് കമുകിന്‍കോട്.
പ്രകാശന ചടങ്ങില്‍ പങ്കെടുത്തവര്‍