തിരുവനന്തപുരം: മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ 39-ാമത് ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചു കവിയുടെ കാല്‍പ്പാടുകള്‍ എന്ന പേരില്‍ 2017 ജൂൺ 17 ശനിയാഴ്ച ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവം രാവിലെ 9.30 ന് വി. മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ്മ, പി. നാരായണക്കുറുപ്പ്, പ്രമോദ് പയ്യന്നൂർ, ചന്ദ്രപ്രകാശ്, എം.ആര്‍.ജയഗീത എന്നിവര്‍ പങ്കെടുക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ മഹാകവി പി. സ്മൃതി മണ്ഡപത്തിലെ പുഷ്പ്പാര്‍ച്ചനയോടെ ആരംഭിക്കും. തുടർന്ന് ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ മഹാകവിയുടെ കവിതകളുടെ ആലാപനമായ-കാവ്യസ്മൃതി, മഹാകവിയുടെ കവിതകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം,കവിയോര്‍മ്മ കവിസമ്മേളനം, മലയാളം-ഭാഷയും സംസ്‌കാരവും എന്ന വിഷയത്തില്‍ സെമിനാര്‍, സോപാന സംഗീതം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറും.
വൈകുന്നേരം 5.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് മഹാകവിയുടെ പേരിലുള്ള കളിയച്ഛന്‍ പുരസ്‌കാരവും, മറ്റുപുരസ്‌കാരങ്ങളുടെയും വിതരണം സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ നിര്‍വ്വഹിക്കും. ഇതോടൊപ്പം വിവിധ മേഖലകളില്‍ പ്രശസ്തരായ മലയാളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, കലാമണ്ഡലം ഗോപിയാശാന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി, കാനായി കുഞ്ഞിരാമന്‍, നെയ്യാറ്റിന്‍കര കോമളം എിവരെ മഹാകവിയുടെ പേരില്‍ . സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മധു, ഇ.എം.രാധ, ടി.ആര്‍.അജയന്‍, സാറാതോമസ്, ആര്‍ക്കിടെക്ട് ശങ്കര്‍ എിവര്‍ ആദരിക്കും.
ശ്രീകുമാരന്‍ തമ്പി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രൊഫ. അലിയാര്‍, റോസ് മേരി, സുധാകരന്‍ രാമന്തളി, രാജീവ് ഗോപാലകൃഷ്ണന്‍, ചന്ദ്രശേഖരന്‍ തിക്കോടി തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മഹാകവിയുടെ കവിതയും ജീവിതവും ആസ്പദമാക്കി ഫറൂഖ് അബ്ദുറഹ്മാന്‍ സംവിധാനം ചെയ്ത കളിയച്ഛന്‍ സിനിമയുടെ പ്രദര്‍ശനവും നടക്കും. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്വത്തില്‍ മഹാകവി പി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുത്.