ARTS27/05/2017

കേരളത്തിൽ ആദ്യമായി സൗത്ത് ആഫ്രിക്കന്‍ നൃത്ത സന്ധ്യ

ayyo news service
തിരുവനന്തപുരം: തലസ്ഥാനത്ത് സൗത്ത് ആഫ്രിക്കന്‍ നൃത്തസന്ധ്യ അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, ഇന്ത്യന്‍ കൗസില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായി ഒരുക്കു സൗത്ത് ആഫ്രിക്കന്‍ നൃത്ത സന്ധ്യ മെയ് 29 തിങ്കളാഴ്ച വൈകുരേം 6.30 നു ടാഗോര്‍ തിയേറ്ററില്‍ അരങ്ങേറും. ഡോ. വേണു ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന  ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, ഇന്ത്യന്‍ കൗൺസില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് റീജിയണല്‍ ഡയറക്ടര്‍ മാധൂര്‍ കങ്കണ റോയ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുക്കും. 
ദേശീയതയുടെയും സാമൂഹിക ഒത്തുചേരലിന്റെയും രണ്ടു വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഇഴചേര്‍ത്ത് സൗത്ത് ആഫ്രിക്കന്‍ നൃത്ത കലകളും ഇന്ത്യന്‍ നൃത്ത ശൈലികളുമായി സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ത്രിഭംഗി ഡാന്‍സ് തിയേറ്റര്‍, കേരളത്തില്‍ ആദ്യമായാണ് ദൃശ്യവിരുന്ന് ഒരുക്കുന്നത്. 
വിവിധ രാജ്യങ്ങളിലെ സംസ്‌കാരത്തെകുറിച്ചുള്ള അറിവ് നല്‍കുന്നതിലും മാനവരാശിയുടെ സാമൂഹിക വളര്‍ച്ചയ്ക്കും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ശൈലിയിലാണ് നൃത്തവും അനുബന്ധ കലകളും ഈ കലാസംഘം ഒരുക്കൂന്നത്. സൗത്താഫ്രിക്കന്‍ നൃത്ത സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു. 
Views: 1805
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024