Mobirise Website Builder v4.9.3
ARTS17/12/2019

"ഡിസംബര്‍" യുട്യൂബില്‍ തരംഗമാകുന്നു

Sumeran P R
ഷാരൂഖ്, ജാനകി
കൊച്ചി: മഞ്ഞുപെയ്യുന്ന ഡിസംബറിന്‍റെ കുളിരുമായ് ഒരുക്കിയ പ്രണയോപഹാരം "ഡിസംബര്‍" ക്രിസ്മസ്ഗാനം യുട്യൂബില്‍ തരംഗമാകുന്നു.
വശ്യമനോഹരമായ ചിത്രീകരണത്തോടെ പ്രണയം തുളുമ്പുന്ന ഡിസംബര്‍ ഗാനം ഒരുക്കിയത് ഒട്ടേറെ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച എം.വി.ജിജേഷാണ്. ബ്യൂട്ടിറ്റ്യൂഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് നിര്‍മ്മാണം.  സംഗീതപ്രേമികളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന "ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപ്പൂവേ" എന്ന ഹിറ്റ് ഗാനം ഒരുക്കിയ സബീഷ്  ജോര്‍ജ്ജാണ്. ഡിസംബറിനും സംഗീതം ഒരുക്കിയിട്ടുള്ളത്. ഈ പാട്ടിലൂടെ അദ്ദേഹം വീണ്ടും മലയാള സംഗീതലോകത്തേക്ക് തിരിച്ചുവരുകയാണ്. വാഗമണ്‍, കട്ടപ്പന, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ഷാരൂഖ്, ജാനകി
യൂത്തിനെ ഹരം കൊള്ളിക്കുന്ന സംഗീതവും മനോഹരമായ ചിത്രീകരണവും കൊണ്ട് ഡിസംബര്‍ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ബാനര്‍- ബ്യൂട്ടിറ്റ്യൂഡ് എന്‍റര്‍ടെയ്ന്‍മെന്‍റ്, അഭിനേതാക്കള്‍- ഷാരൂഖ്, ജാനകി.  ക്യാമറ- പിന്‍റോ സെബാസ്റ്റ്യന്‍, ഗാനരചന- ബ്രജേഷ് രാമചന്ദ്രന്‍, എഡിറ്റിംഗ്-വിഷ്ണു മോഹന്‍, ഡി ഐ കളറിസ്റ്റ്- വിനീത് മോഹന്‍, അസോസിയേറ്റ്- സുമേഷ് ജാന്‍, മേക്കപ്പ്-സറീന സിയാദ്, ഹെലിക്യാം-ജെറി കട്ടപ്പന, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റെജി, സുനില്‍, ലൊക്കേഷന്‍ മാനേജേഴ്സ്- സജയന്‍, ബിജു, പി .ആര്‍.ഒ - പി.ആര്‍.സുമേരന്‍
Views: 1236
SHARE
CINEMA
NEWS
P VIEW
HEALTH
OF YOUTH
L ONLY