വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
ARTS25/04/2022

അമ്മയും മകനും ചേര്‍ന്നൊരുക്കിയ 'എല്ലാം ദാനമല്ലേ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു .

Sumeran PR
കൊച്ചി:  യുവഗായകന്‍ അഭിജിത്തിത്ത് വിജയന്റെ സ്വരമാധുരിയില്‍ ഇതാ മറ്റൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വീട്ടമ്മയായ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി ഒരുക്കി മകന്‍ സാംസണ്‍ പീറ്റര്‍ സംവിധാനം ചെയ്ത  'എല്ലാം ദാനമല്ലേ' എന്ന ഗാനമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായി മുന്നേറുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഗാനം സംഗീതാസ്വാദകരുടെ മനം കവര്‍ന്നുകഴിഞ്ഞു. ഭര്‍ത്താവിന്റെ ഓര്‍മ്മയില്‍ ലീലാമ്മ സാം എഴുതിയ ഈ ക്രിസ്തീയ ഭക്തിഗാനം അവര്‍ തന്റെ ഭര്‍ത്താവിന് തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്.
കുടുംബ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും ഒക്കെ ഓര്‍മ്മകളാണ് ഈ ഗാനത്തിലുടനീളമുള്ളത്. എല്ലാം ഈശ്വരന്റെ ദാനമല്ലേ എന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. സര്‍വ്വസ്വവും ഈശ്വരന് അര്‍പ്പിച്ചിട്ടുള്ള ഈ ഗാനം ഗായകന്‍ അഭിജിത്ത് വിജയന്‍ വളരെ ഹൃദയഹാരിയായിട്ടാണ് ആലപിച്ചിരിക്കുന്നത്. സ്‌നേഹത്തിന്റെ ലോകത്തേക്ക് മറ്റൊരു ആത്മീയ വഴിയിലൂടെയാണ് സംഗീതാസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നത്. എത്രകേട്ടാലും മതിവരാത്ത ഈ ഗാനം ഇതിനോടകം ഗാനാസ്വാകരുടെ മനം കവര്‍ന്നുകഴിഞ്ഞു. ബാനര്‍ ലിസ പ്രൊഡക്ഷന്‍സ്, സംവിധാനം സാംസണ്‍ പീറ്റര്‍, പ്രൊഡ്യൂസേഴ്‌സ്  സാംസണ്‍ പീറ്റര്‍, വിന്‍സി,  ഗാനരചന, സംഗീതം ലീലാമ്മ സാം, ആലാപനംഅഭിജിത്ത് വിജയന്‍, ഓര്‍ക്കസ്‌ട്രേഷന്‍ബെന്നി ജോണ്‍സണ്‍, ക്യാമറരാജേഷ് പീറ്റര്‍ ആന്റ് അരുണ്‍, പി ആര്‍ ഒ പി ആര്‍ സുമേരന്‍.
Views: 110
SHARE
CINEMA

'അന്തരം' നായിക നേഹക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അഭിനന്ദനം

NEWS

ആധുനിക സമൂഹത്തിന്റെ നിര്‍മാണത്തില്‍ എഞ്ചിനീയര്‍മാര്‍ക്ക് വലിയ പങ്ക് : മന്ത്രി എം. ബി. രാജേഷ്

P VIEW

തേക്കുംമൂട് റസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമം

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020