ARTS30/12/2019

അനന്തപുരിയെ ആവേശത്തിലാക്കി സീ കേരളം റിയാലിറ്റി ഷോ താരങ്ങളുടെ സംഗീത രാവ്

ayyo news service
തിരുവനന്തപുരം: പുതുവത്സരആഘോഷങ്ങളുടെ ഒരുക്കത്തിൽ നിറഞ്ഞ അനന്തപുരിയെ  ആവേശത്തിൽ ആറടിച്ചു സീ കേരളം ചാനലിന്റെ റിയാലിറ്റി ഷോ താരങ്ങൾ അവതരിപ്പിച്ച  സംഗീത പരിപാടി.  മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ സ രി ഗ മ പ റിയാലിറ്റി ഷോയിലെ യുവ ഗായകരെ അണിനിരത്തി സീ കേരളം വിനോദ ചാനലാണ് പുത്തിരിക്കണ്ടം മൈതാനിയിൽ വെള്ളിയാഴ്ച പരിപാടി സംഘടിപ്പിച്ചത്.  ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ  ഇടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് സ രി ഗ മ പ. ഉത്സവകാലങ്ങളിലും കേരളത്തിന്റെ വിവിധനഗരങ്ങളിലെ ഈ സംഗീത റിയാലിറ്റി ഷോ താരങ്ങൾ പരിപാടി സംഘടിപ്പിച്ചു വരുന്നു. ഇതാദ്യമായാണ് തിരുവനന്തപുരത്ത് സ രി ഗ മ മത്സരാർത്ഥികൾ എത്തുന്നത്.

പ്രേക്ഷകർക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിന്റെ  ഭാഗമായാണ് സരിഗമപ റിയാലിറ്റിഷോയിലെ താരങ്ങളും സീ കേരളം അണിയറ പ്രവർത്തകരും നേരിട്ടെത്തിയത്. കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ ഗായകർ പാട്ടുകൾ പാടി സദർശകരെ കയ്യിലെടുത്തു. മികച്ച ശബ്ദസംവിധാനങ്ങളുടെ അകമ്പടിയോടെ നടന്ന പരിപാടി സംഗീത രാവിന് മാറ്റുകൂട്ടി.
Views: 1220
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024