തിരുവനന്തപുരം : അതിരുകളില്ലാത്ത സംഗീതം ആസ്വദിക്കാം. ബുധന്‍ (29) വൈകിട്ട് തൈക്കാട് ഭാരത് ഭവനില്‍. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെ കാലമായി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ബാന്റായ അസിമ അവരുടെ ഏറ്റവും പുതിയ സംഗീത ശില്പം അവതരിപ്പിക്കുന്നു. ഓസ്ട്രേലിയന്‍ സംഗീതജ്ഞനായ ഡേവിസാരോ ഇന്ത്യയിലെത്തി 1980 ല്‍ രൂപം കൊടുത്ത മ്യൂസിക് ബാന്‍ഡാണ് അസിമ.
പാശ്ചാത്യ സംഗീതവും ഇന്ത്യന്‍ ക്ലാസിക് സംഗീതവും ഇഴചേര്‍ന്ന സ്തുതി ഗീതങ്ങള്‍ ആണ് ഇന്നത്തെ പരിപാടിയുടെ പ്രത്യേകത. ഭാരത് ഭവന് ശെമ്മങ്കുടി സ്മൃതിയില്‍ വൈകിട്ട് 6.30 നാണ് സംഗീത വിരുന്ന്. കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്നൊരുക്കുന്ന സംഗീത സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും