ഡോ ലീല പണിക്കർതിരുവനന്തപുരം:"ലീല പണിക്കരുടെ ഊർമിളയിൽ ഞാൻ തൃപ്തൻ ആണ്. ഇത്രയും സീനിയറായ ഒരു നടി വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രം ചെയ്യുന്നു വെന്ന് പറയുമ്പോൾ അത്ഭുതം തന്നെയാണ് അതൊരു വലിയ അത്ഭുതം തന്നെയാണ്" എന്ന് ഊർമിള നാടകത്തിന്റെ സംവിധായകനായ രാധാകൃഷ്ണൻ എസ് ഹസ്സന്മാരക്കാർ ഹാളിലെ ആദ്യ അവതരണത്തിന് തൊട്ട് മുമ്പ് പറഞ്ഞ വാക്കുകളാണിത് . അല്പസമത്തിനകം ആ വാക്കുകൾ ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു.
50 മിനുട്ട് നേരത്തെ ഒറ്റയാൾ പ്രകടനം കൊണ്ട് ഡോ ലീലാ പണിക്കർ എന്ന പ്രഗല്ഭ നടി പുരാണകഥാപാത്രമായ ഊർമിളയിലൂടെ നാടക പ്രേമികളെയാകെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തുകയായിരുന്നു. അവഗണിക്കപ്പെട്ട ഒരു മകൾ,രണ്ടാം സ്ഥാനക്കാരിയായ സഹോദരി,ഭർത്താവിന്റെ അംഗീകാരം ഒരിക്കലും ലഭിക്കാത്ത ഭാര്യ,മഹാ കോസലാധിപന്റെ പണ്ഡിതസദസ്സിൽ അംഗമായിരുന്നിട്ടു പോലും പാണ്ട്യത്വതിന്റെ ഭാരം ചുമന്ന് നടുവൊടിയേണ്ടിവന്നഒരു സാധാരണപ്പെണ്ണ് തുടങ്ങി നിരവധി സങ്കീർണതകൾ നിറഞ്ഞ ഊർമിളയെ ലീലാ പണിക്കർ തന്റെ ഭാവാഭിനയ സിദ്ദികൊണ്ട് അനശ്വരമാക്കുകയായിരുന്നു. സംഭാഷണം,ഭാവാഭിനയം,നൃത്ത-സംഗീതജ്ഞാനം എന്നിവ ആവിശ്യമായ ഊർമിള ഇതുവരെയുള്ള തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നുവെന്നു ലീല പണിക്കർ പറഞ്ഞു.
'അഞ്ചു വർഷം മുമ്പ് ചെയ്യണമെന്നു തീരുമാനിച്ചതാണ് ഊർമിള. സങ്കീർണതകൾ നിറഞ്ഞ ഊർമിളയെ അവതരിപ്പിക്കാൻ അഭിനയശേഷിയും,തീക്ഷ്ണമായ ജീവിതാനുഭവങ്ങളും ഉള്ള നടിയുടെ അന്വേഷണത്തി ലൊടുവിൽ ഞാൻ മൂന്ന്മാസം മുമ്പാണ് ലീലാപണിക്കാരെ കാണുന്നതും നടിയാക്കുന്നതും. മറ്റൊരു കാരണം സംഗീതം,നൃത്തം,സംഭാഷണം എന്നിവ അടിസ്ഥാനമാക്കിയ ഭാരത്തിന്റെതനതു നാടക ശൈലിയിലാണ് ഈ നാടകം ചെയ്തിരിക്കുന്നത്. അതിനാൽ ഒരു നര്ത്തകി ആയിരുന്നാൽ നന്നായിരിക്കും,അല്ലെങ്കിൽ നൃത്തത്തിന്റെ അടിസ്ഥാനമെങ്കിലും അറിഞ്ഞിരിക്കണം.നന്നായി താളബോധമുള്ള ഒരാൾ വേണം ഇല്ലെങ്കിൽ സംഗീതത്തിന്റെ അടിസ്ഥാനമെങ്കിലും അറിഞ്ഞിരിക്കണം.നന്നായി വാമൊഴി പറയാൻ കഴിയണം,സംഗീതത്തെക്കുറിച്ച് അസാധാരണമായ ബോധമുള്ള ഒരാളാവണം അങ്ങനെ ഒരുപാട് മേന്മകൾ വേണ്ടിയിരുന്ന കഥാപാത്രമാണ് ഊർമിള. അതുകൊണ്ടാണ് ഞാൻ ഇത്രയും കാലം ചെയ്യാതിരുന്നതും.' എന്ന് കൂടി രാധാകൃഷ്ണൻ എസ് പറയുമ്പോൾ പ്രായത്തെ വെല്ലുന്ന ലീല പണിക്കരുടെ അരങ്ങിലെ പ്രകടനം മഹാ അത്ഭുതം തന്നെയല്ലേ.
അമച്വർ നാടകങ്ങളെ പ്രോത്സാഹി പ്പിക്കുന്നതിന് വേണ്ടി രൂപം കൊണ്ട തീയട്രോൺ ടുഡേ നിർമിച്ച 'ഊർമിള' ഇക്കഴിഞ്ഞ 18 നാണ് അരങ്ങേറിയത്. ആ വേദിയിൽ നാടകത്തിനു മുമ്പ് ദേശീയ അവാര്ഡ് ജേതാവ്
പ്രൊഫ. അലിയാരെ മുഖ്യാഥിതിയായ മധു പൊന്നാടയണിയിച്ചാദരിച്ചു. സൂര്യ കൃഷ്ണമൂർത്തി, ഡോ. അംബി,രാധാകൃഷ്ണൻ എസ് എന്നിവർ സംസാരിച്ചു.