ഷംനാദ് ജമാല്‍
ചലച്ചിത്ര താരവും സംഗീത സംവിധായകനുമായ ഷംനാദ് ജമാല്‍ പാടി അഭിനയിച്ച കവര്‍ സോങാണ് 'കാതലേ എന്‍ കാതലേ'. ജെ. എം. പിക്‌സല്‍സിന്റെ ബാനറില്‍ നിര്‍മിച്ച പ്രണയ പശ്ചാത്തലത്തിലുള്ള ഈ വീഡിയോ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് അനില്‍ ആണ്. ഷെഫ്‌ന ആണ് നായിക.
യശ : ശരീരനായ എസ്. പി. ബാലസുബ്രഹ്മണ്യം ഡ്യുയറ്റ് എന്ന തമിഴ് ചിത്രത്തില്‍ പാടിയ കാതലേ എന്‍ കാതലേ എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ് ഈ വീഡിയോ ചിത്രത്തിനുവേണ്ടി ഷംനാദ് പാടി അഭിനയിച്ചത്. തിരുവനന്തപുരം വിഴിഞ്ഞം ആഴിമലയിലായിരുന്നു ചിത്രീകരണം.
ഷംനാദ് ജമാല്‍, ഷെഫ്‌ന ഛായാഗ്രഹണം : അനീഷ് കുമാര്‍ കാപ്പിക്കാട്. എഡിറ്റിംഗ്, ഡിസൈനിംഗ് : ശരത്കുമാര്‍. ഓര്‍ക്കസ്‌ട്രേഷന്‍: ലിജിന്‍ ആവാസ് . കോ ഓര്‍ഡിനേറ്റര്‍ : താജുദീന്‍ പോത്തന്‍കോട്. സ്റ്റുഡിയോ :ജെ. എം. പിക്‌സല്‍സ്, ആലാപന. പി ആര്‍ ഒ : റഹിം പനവൂര്‍
J M Pixels എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ സോങ് റിലീസ് ചെയ്യുന്നത്.