ARTS09/01/2021

കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

Rahim Panavoor
ഫെലോഷിപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശില്പി കെ.രഘുനാഥന് നല്‍കുന്നു
തിരുവനന്തപുരം:  കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിലുളള  ഫെലോഷിപ്പ്  വിതരണവും    നാല്പത്തിയൊമ്പതാമത്  സംസ്ഥാന  പുരസ്‌കാര സമര്‍പ്പണവും തിരുവനന്തപുരത്ത് നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കലാമേഖലയിലെ ശാക്തീകരണത്തിനായി സര്‍ഗ്ഗാത്മകമായ ഒട്ടേറെ ഇടപെടലുകള്‍ ലളിതകലാ അക്കാദമി നടത്തിയിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കലാമേഖലയിലെ കേരളത്തിന്റെ സമകാലീക സാന്നിധ്യം തികച്ചും അന്വേഷണാത്മകമായ നിലയില്‍ തന്നെ ഈ മേഖലയെ സമീപിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് നാല്‍പത്തിയൊമ്പതാമത് പ്രദര്‍ശനത്തിന് അക്കാദമി തിരഞ്ഞെടുത്ത കലാസൃഷ്ടികളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമി ഫെലോഷിപ്പ് ശില്പി രഘുനാഥന്‍ കെ. മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ഫെലോഷിപ്പിന് അര്‍ഹനായ ചിത്രകാരന്‍ എന്‍.കെ.പി. മുത്തുകോയയ്ക്കു വേണ്ടി പ്രൊഫ. കെ.സി. ചിത്രഭാനു ആണ് ഏറ്റുവാങ്ങിയത്. ജെബിന്‍ പി. ഔസേഫ്,  സജിത്ത് പുതുക്കലവട്ടം, ടി. ആര്‍.  ഉദയകുമാര്‍, ജി. ഉണ്ണികൃഷ്ണന്‍,  വിന്‍സെന്റ് എസ്. എന്നിവരാണ് സംസ്ഥാന ചിത്ര - ശില്പകലാ പുരസ്‌കാരം സ്വീകരിച്ചത്.  അജയന്‍ കാരാടി, അനില്‍  രൂപചിത്ര, ജോണ്‍സണ്‍  എം. കെ, സദനം ഹരികുമാര്‍, സലില്‍  പി. വാസുദേവന്‍ എന്നിവര്‍ക്ക് ഓണറബിള്‍  മെന്‍ഷന്‍ പുരസ്‌കാരങ്ങളും വി.  ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡല്‍ സജീവ്  ബഷീറിനും സമ്മാനിച്ചു.  മൗലിക ഗ്രന്ഥങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ടി. ജി. ജ്യോതിലാല്‍, ബിപിന്‍ ബാലചന്ദ്രന്‍ എന്നിവര്‍ ഏറ്റുവാങ്ങി.  കലാ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ആര്യ  ടി. മോഹന്‍,  ദീപക് പൗലോസ്,  ധന്‍രാജ്  കെ., സംഗീത്  തുളസി, ശരത് കെ. എസ്. എന്നിവര്‍ക്കും നല്‍കി.
   
പുരസ്‌കാരങ്ങള്‍ സ്വീകരിച്ചവര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എ. വികെ പ്രശാന്ത് തുടങ്ങിയവരോടൊപ്പം.
ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയാതിരുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. കേരളത്തിലെ കലാ-സാംസ്‌കാരിക രംഗത്തെ ചൈതന്യത്തോടെ മുന്നോട്ടു കൊണ്ടു പോകുന്നതിന് മികച്ച നേതൃത്വമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് ശബ്ദസന്ദേശം നല്‍കി. വി കെ. പ്രശാന്ത്  എം എല്‍ എ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.  കാറ്റലോഗ്  പ്രകാശനം എം.എല്‍.എ പ്രൊഫ. കെ.സി.ചിത്രഭാനുവിന് നല്‍കി നിര്‍വ്വഹിച്ചു. അക്കാദമി വൈസ് ചെയര്‍മാന്‍ എബി.എന്‍. ജോസഫ് സ്വാഗതവും സെക്രട്ടറി പി.വി. ബാലന്‍ കൃതജ്ഞതയും പറഞ്ഞു.
Views: 805
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024