ARTS15/09/2021

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ ഏകപാത്ര നാടകം 'കണക്കു നാറാപിള്ള '

Rahim Panavoor
തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെ പ്രതിമാസ സാംസ്‌കാരികോത്സവമായ  സംസ്‌കൃതിയുടെ ഈ മാസത്തെ പരിപാടിയില്‍ സെപ്റ്റംബര്‍  17 വെള്ളിയാഴ്ച  വൈകിട്ട്  5.30 ന് വൈലോപ്പിളളി സംസ്‌കൃതി ഭവന്‍ കൂത്തമ്പലത്തില്‍  'കണക്കു നാറാപിള്ള'എന്ന ഏകപാത്ര നാടകാവതരണം   നടക്കും.അനശ്വര കവി ഡോ.പുതുശേരി രാമചന്ദ്രന്റെ  പുതുവീട്ടില്‍ കണക്കു  നാറാപിള്ളയുടെ  ആത്മ പുരാണം എന്നകവിതയെ  അവലംബിച്ചെഴുതിയ സ്വതന്ത്ര നാടകമാണിത്.അലക്‌സ് വള്ളികുന്നം രചനയും   പ്രകാശ  സംഗീതാവിഷ്‌കാരവും  സംവിധാനവും നിര്‍വഹിക്കുന്ന നാടകം തിരുവനന്തപുരം ഒരിടം  തിയേറ്റര്‍ ആണ് അവതരിപ്പിക്കുന്നത്. നാടക പ്രവര്‍ത്തകനായിരുന്ന ജോസ് ചിറമ്മലിന്റെ പതിനഞ്ചാം  ചരമ  വാര്‍ഷികാത്തോടനുബന്ധിച്ച് സമര്‍പ്പിക്കുന്ന  നാടകത്തില്‍ ബൈജു പൂജപ്പുര  ആണ്  കഥാപാത്രമായി  രംഗത്ത് എത്തുന്നത്. മേക്കപ്പ്: ജയന്‍ തൊഴുവന്‍കോട്. സാങ്കേതികസഹായം: ജൂലിന്‍ അലക്‌സ്. സംഗീത സഹായം:രാജീവ് നിസര.സ്റ്റേജ് മാനേജര്‍: മേരി നൈനാന്‍. സംഗീതനിര്‍വ്വഹണം:ജെസിന്‍. പ്രകാശനിര്‍വ്വഹണം: എ കെ സുജിത്.സഹായം: അനില്‍ ദേവസ്യ.വേഷവിതാനം, രംഗസജ്ജീകരണം :അനില്‍  മീഡിയ .പി.ആര്‍.ഒ: റഹിം പനവൂര്‍
Views: 644
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024