ARTS24/09/2021

കാവ്യശില്പം' മുടിയേറ്റ് ' പ്രേക്ഷകരിലെത്തി

Rahim Panavoor
നന്ദന ആര്‍.ലക്ഷ്മി
കര്‍ട്ടന്‍ റയ്‌സര്‍ അവതരിപ്പിക്കുന്ന 'മുടിയേറ്റ് 'എന്ന ചെറുകാവ്യശില്പം യൂട്യൂബില്‍ റിലീസ് ചെയ്തു.  കര്‍ട്ടന്‍ റയ്‌സര്‍ സാരഥിയായ  സതീഷ് പി. കുറുപ്പ്  ആണ് ഇതിന്റെ  കവിതാരചനയും  സംവിധാനവും നിര്‍വഹിച്ചത്. ഭാവ ചലന ശില്പമായി അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ  ആനുകാലിക പ്രസക്തമാണ്. സ്ത്രീധന വേട്ടയാടലില്‍ പൊലിഞ  വിസ്മയയും  സുനിഷയും ഉള്‍പ്പെടെയുള്ള  ആയിരങ്ങള്‍ ആവര്‍ത്തനങ്ങളായി നിലനില്‍ക്കുകയാണ്.  മുടിയേറ്റ് എന്ന അനുഷ്ഠാന  കലയില്‍ കാളി മുടി(കിരീടം) അണിയുമ്പോള്‍ ദാരികന്മാരുടെ സര്‍വനാശം അനിവാര്യമായിതീരുന്നു. അതിലേക്കു വിരല്‍ ചൂണ്ടുകയാണ് ഈ കലാശില്പം.   'കാത്തു കാത്തിരുന്നു കണവനായി വന്നവന്‍ കാലനായിതീര്‍ന്നൊരു ഗതിയറിഞ്ഞേകയായ് ' എന്ന്  ഇതില്‍ പറയുംപോലെ   എത്ര പെണ്‍കുട്ടികളാണ്  ഇപ്പോഴും നമ്മുടെ നാട്ടിലുള്ളത് .പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദന ആര്‍.ലക്ഷ്മി  ആണ്  ഇതില്‍ നൃത്തം ചെയ്തിരിക്കുന്നത്.
 
സതീഷ് പി. കുറുപ്പ്
അഡ്വ. അഭിലാഷ് ജെ.ശ്രീധര്‍  നൃത്ത സംവിധാനം നിര്‍വഹിച്ചു. സംഗീതം നല്‍കി പാടിയിരിക്കുന്നത്  എസ് ആര്‍ സൂരജ് ആണ് .വിപിന്‍ ചന്ദ്രബോസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വാര്‍ത്താ  പ്രചാരണം : റഹിം  പനവൂര്‍.
The Curtain Raiser എന്ന യൂട്യൂബ് ചാനലില്‍ മുടിയേറ്റ് കാണാം
Views: 677
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024