പി ശ്രീകുമാര്‍, കമല്‍, കാനായി കുഞ്ഞിരാമന്‍, ജിതേഷ് ദാമോദര്‍, മുല്ലക്കര രത്നാകരന്‍
തിരുവനന്തപുരം: കാനായി കുഞ്ഞിരാമന്റെ ജീവിത വഴികള്‍ അടയാളപ്പെടുത്തിയ ജിതേഷ് ദാമോദറിന്റെ ഫോട്ടോകള്‍ കണ്ണില്‍ നിന്ന് മറയാത്ത ചിത്രങ്ങളാണെന്ന് ചലച്ചി്ത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. എക്കാലത്തും നിലനില്‍ക്കേണ്ട ചിത്രങ്ങളാണ് ഇവയെന്നും സൂര്യഫെസ്റ്റിവലില്‍ കാനായി കുഞ്ഞിരാമനെക്കുറിച്ചുള്ള എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
സാധാരണ തൊഴിലാളികള്‍ക്കൊപ്പം വെങ്കലം ഉരുക്കിയൊഴിക്കുന്ന ചിത്രങ്ങളടക്കം കാനായിയുടെ സ്വകാര്യ നിമിഷങ്ങള്‍ ജിതേഷ് ഒപ്പിയെടുത്തിരിക്കുന്നു. മലയാളികളുടെ സദാചാര ബോധത്തെ വെല്ലുവിളിച്ചാണ് അദ്ദേഹം അമ്പത് വര്‍ഷം മുമ്പ് മലമ്പുഴ യക്ഷിയെ സൃഷ്ടിച്ചതെന്നും കമല്‍ പറഞ്ഞു.
സൂര്യ വേദയിലെ ജിതേഷിന്റെ കാനായി ചിത്രങ്ങൾ
കലയിലൂടെ പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന അമ്മയെയാണ് തേടുന്നത്. പൊതുസ്ഥലത്ത് നിര്‍മ്മിക്കുന്ന ശില്‍പ്പങ്ങള്‍ക്ക് പണംവാങ്ങിയിട്ടില്ല. തൊഴിലാളികള്‍ക്ക് കൊടുക്കുക്കുന്ന കൂലിമാത്രമാണ് വാങ്ങുന്നതെന്നും കാനായി മറുപടി പ്രസംഗത്തില്‍ പറഞ്ഞു പറഞ്ഞു
മുല്ലക്കര രത്നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു പ്രസ് ക്ളബ് സെക്രട്ടറി എം.രാധാകൃഷ്ണന്‍, നടനും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ അരുണ്‍സോള്‍ എന്നിവര്‍ ആശംസ അറിയിച്ചു.സൂര്യ കൃഷ്ണമൂര്‍ത്തിചടങ്ങിന് നേതൃത്വം നല്‍കി. നടന്‍ ശ്രീകുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ജിതേഷ്ദാമോദര്‍ നന്ദിപറഞ്ഞു.
സൂര്യ ഫെസ്റ്റിവലില്‍ നവംബര്‍ 20 വരെ പ്രദർശനം നീണ്ട് നില്ക്കും
ന്യൂസ് ഫോട്ടഗ്രാഫറായ ജിതേഷ് ദാമോദര്‍ കാനായി കുഞ്ഞിരാമനോടൊപ്പം കഴിഞ്ഞ പതിനാല് വര്‍ഷയമായി സഞ്ചരിച്ച് ക്യാമറയില്‍ പകര്‍ത്തിയ കലാജീവിതം ആയിരക്കണക്കിന് ഫ്രെയിമുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത എണ്‍പത് ചിത്രങ്ങളായി ശില്‍പ്പം, നിര്‍മ്മാണം, ജീവിതം എന്നീ വിഭാഗങ്ങളായി നിജപ്പെടുത്തിയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്