തിരുവനന്തപുരം: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ അനുസ്മരണാര്‍ത്ഥം സിനിമാ പി.ആര്‍.ഒ റഹിം പനവൂര്‍ ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച 'നിത്യസ്‌നേഹ നായകന്‍' സംഗീത വീഡിയോ ആല്‍ബം പ്രേംനസീറിന്റെ 31-ാം ചരമ വാര്‍ഷികദിനത്തില്‍ പ്രകാശനം ചെയ്തു. പ്രേംനസീര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രേംസ്മൃതി 2020 ചടങ്ങില്‍ വച്ച് ഫൗണ്ടേഷന്‍ ചെയര്‍മാനും ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ ജി.സുരേഷ്‌കുമാര്‍ ചലച്ചിത്ര നടി മേനകയ്ക്കും പ്രേംനസീറിന്റെ ഇളയമകള്‍ റീത്ത ഷറഫുദ്ദീനും സിഡി നല്‍കി പ്രകാശനം ചെയ്തു. തലേക്കുന്നില്‍ ബഷീര്‍, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, സംവിധായകന്‍ ടി.കെ.രാജീവ്കുമാര്‍, നിര്‍മ്മാതാവ് എം.രഞ്ജിത്ത്, ബി.രാകേഷ്, എം.എസ്.ഫൈസല്‍ ഖാന്‍, മുഹമ്മദ് അഷറഫ്, താജ് ബഷീര്‍, അബ്ദുള്‍ ഷുക്കൂര്‍, അബ്ദുള്‍ നാസര്‍ സൈന്‍, റഹിം പനവൂര്‍, പി.എം.രാജാപോള്‍, ഉഷ ടി.ടി, ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു, ഉണ്ണി മാധവ്, വിഷ്ണു കോട്ടയ്ക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രേംസ്മൃതി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു.
'നിത്യസ്‌നേഹ നായകന്‍' സംഗീത വീഡിയോ ആല്‍ബം പ്രേംനസീര്‍ ഫൗണ്ടേഷന്‍
ചെയര്‍മാനും ചലച്ചിത്ര നിര്‍മ്മാതാവും ജി.സുരേഷ്‌കുമാര്‍ നടി മേനകയ്ക്കും പ്രേംനസീറിന്റെ ഇളയമകള്‍ റീത്ത ഷറഫുദ്ദീനും സിഡി നല്‍കി
പ്രകാശനം ചെയ്യുന്നു.
ആര്‍ ഫോര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ആല്‍ബത്തിന്റെ സംഗീതവും ഓര്‍ക്കസ്‌ട്രേഷനും നിര്‍വ്വഹിച്ചത് പി.എം.രാജാപോള്‍ ആണ്. കാവാലം ശ്രീകുമാര്‍ ആണ് ഗാനം ആലപിച്ചത്. രാഗേഷ് ആര്‍.ജി. ഛായാഗ്രഹണവും രമേഷ് അമ്മാനത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചു. തിരുവനന്തപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.