ARTS04/12/2016

പുനലൂർ-ചെങ്കോട്ട മീറ്റർഗേജ് തീവണ്ടി മ്യുസിയത്തിൽ ഓടുന്നുണ്ട്......

ayyo news service
തിരുവനന്തപുരം:2010 ൽ ബ്രോഡ്‌ഗേജിനുവേണ്ടി നിർത്തലാക്കിയ പുനലൂർ-ചെങ്കോട്ട മീറ്റർഗേജ് തീവണ്ടി മ്യുസിയം കെ സി എസ് പണിക്കർ ആര്ട്ട്ഗ്യാല്ലറിയിൽ നിശ്ചല ചിത്രങ്ങളായി ഓടുന്നുണ്ട്.  കാഴ്ചക്കാരെ കവാടത്തിൽ സ്വാഗതം ചെയ്യുന്ന വലിയ എഞ്ചിൻ ചിത്രം കണ്ടു അകത്തു  കടക്കുമ്പോൾ കേൾക്കുന്ന തീവണ്ടി ശബ്ദത്തെ കൂട്ടുപിടിച്ച്   ഹാൾ നിറയുന്ന 80 ലധികം നിശ്ചല ചിത്രങ്ങൾ  കണ്ടിറങ്ങുമ്പോൾ ഒരു മീറ്റർഗേജ് യാത്രാനുഭവമാകും ഉണ്ടാവുക.
ക്ലിക്ക് വാച്ച് വീഡിയോ-കാണു ഫോട്ടോ പ്രദർശനം
തീവണ്ടിയും-പ്രകൃതിയും-ജീവിതവും പരസ്പര ബന്ധിതമായ ഗതകാല സ്മരണകളുടെ ചിത്രങ്ങൾക്കായി ക്യാമറ തുറന്നുവച്ച ഫോട്ടോ ജേർണലിസ്റ്റായ ശിവജികുമാറിന്റെ ആദ്യ  പ്രദര്ശനമാണിത്.  23 വര്ഷമായി ഫോട്ടോ ഗ്രാഫി രംഗത്തുള്ള ശിവജി മീറ്റർ ഗേജ് തീവണ്ടിയിൽ നിന്ന് പ്രകൃതിയെ ക്ലിക്ക് ചെയ്തപ്പോൾ ഒരു പ്രദര്ശനത്തിന്റെ ചിന്തയെ അന്നില്ലായിരുന്നു.  പുനലൂർ-ചെങ്കോട്ട മീറ്റർഗേജ് തീവണ്ടി നിര്ത്തലാക്കാൻ പോകുന്നു എന്ന വാർത്ത‍ കേട്ടതാണ്  ശിവജിയിലെ ജേർണലിസ്റ്റിനെ ഉണര്ത്തിയതും നൂറ്റാണ്ടു പഴക്കമുള്ള തീവണ്ടിയെ പിന്തുടർന്ന് ചിത്രങ്ങൾ പകർത്തിയതും.


ശിവജികുമാര്‍ ടി
തിരുവനന്തപുരത്തെ തളിയൽ സ്വദേശിയായ ശിവജി പല അവധി ദിവസങ്ങളിലും 250 കിലോ മീറ്റർ ബൈക്കിൽ ദിനവും യാത്ര ചെയ്യുകയും റെയിൽവേ പാളത്തിലൂടെ കിലോമീറ്ററുകൾ നടന്നും പകര്ത്തിയ ചിത്രങ്ങൾ കൂട്ടിവച്ചപ്പോൾ തോന്നിയ ആശയമാണ് അഞ്ചു വർഷങ്ങൾക്കിപ്പുറം ചേസിംഗ് ദി ലാസ്റ്റ് ട്രെയിൻ എന്ന പ്രദർശനത്തിലേക്ക്  നയിച്ചത്.  20 ന് ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം നിർവഹിച്ച പ്രദര്ശനം 24 ന് സമാപിക്കും.
Views: 2459
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024