ARTS08/10/2015

ദേശീയ നാടകോത്സവം:എന്‍ട്രികള്‍ ക്ഷണിച്ചു

ayyo news service
ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.

കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സമിതികള്‍ക്ക് എന്‍ട്രികള്‍ അയക്കാം. ഇന്‍ഡ്യയിലെ എല്ലാ ഭാഷകളിലും ഇംഗ്ലീഷിലുമുള്ള നാടകങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്. ദേശീയ നാടകോത്സവ സെലക്ഷന്‍ കമ്മിറ്റിയാണ് നാടകങ്ങള്‍ തെരഞ്ഞെടുക്കുക.

മുന്‍വര്‍ഷം അവതരണാനുമതി ലഭിച്ച സമിതികള്‍ക്കും നാടകങ്ങള്‍ക്കും തൊട്ടടുത്തവര്‍ഷം അവതരണാനുമതിയില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം നാടകോത്സവത്തില്‍ പങ്കെടുത്ത സമിതികള്‍ക്ക് ഇപ്രാവശ്യം അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാവില്ല. നാടക സമിതിയുടേയും നാടകത്തിന്റേയും വിശദാംശങ്ങളോടൊപ്പം നാടകാവതരത്തിന്റെ സി.ഡി പകര്‍പ്പും സമര്‍പ്പിക്കേണ്ടതാണ്.

താത്പര്യമുള്ളവര്‍ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 നകം അപേക്ഷിക്കണം.  ഇ-മെയില്‍ : sbahuleyannair@gmail.com ഫോണ്‍ : 09496003242.
 


Views: 1926
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024