ചുനക്കര രാമൻകുട്ടി
തിരുവനന്തപുരം: കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ 'സർഗ' യുടെ ആഭിമുഖ്യത്തിൽ എം എൻ വി ജി അടിയോടി ഹാളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് പി ഹബീബ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എസ് ബിജു, സർഗ കൺവീനർ അബ്ദുൽ ഷക്കൂർ തുടങ്ങിയവർ സംസാരിച്ചു. വയലാറിന്റെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി സെക്രട്ടറിയേറ്റിലെ ഗായകർ ആലപിച്ച 'ഗാനാഞ്ജലി'യും അവതരിപ്പിച്ചു.