വഞ്ചിയൂർ പ്രവീൺകുമാർ
തിരുവനന്തപുരം : പ്രശസ്ത കാഥികനായിരുന്ന കെടാമംഗലം സദാനന്ദന്റെ സ്മരണാർത്ഥം എറണാകുളം നോർത്ത് പറവൂർ കെടാമംഗലം സദാനന്ദൻ സ്മാരക കലാ - സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ കാഥിക രത്ന - 2022 പുരസ്കാരം കാഥികനും ചലച്ചിത്ര, സീരിയൽ നടനുമായ വഞ്ചിയൂർ പ്രവീൺകുമാറിന്. കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.ആലപ്പി ഋഷികേശ്, സൂരജ് സത്യൻ, പുളിമാത്ത് ശ്രീകുമാർ എന്നിവരടങ്ങുന്ന അവാർഡ് നിർണയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ മാസത്തിൽ പറവൂറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
48 വർഷമായി കഥാപ്രസംഗം, നാടകം, സിനിമ, സീരിയൽ രംഗങ്ങളിൽ സജീവമാണ് വഞ്ചിയൂർ പ്രവീൺകുമാർ. കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ 2021 ലെ പുരസ്കാരം ലഭിച്ചിരുന്നു . നിരവധി കലാ, സാംസ്കാരിക സംഘടനകളുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കാര്യവട്ടം ' ശരണ്യ ലക്ഷ്മി'യിലാണ് താമസം.