ARTS07/01/2018

ലോക കേരളസഭയ്ക്ക് നിറവേകാന്‍ ട്രാവലിങ്ങ് ഇന്‍സ്റ്റലേഷന്‍ തിയ്യറ്റര്‍

ayyo news service
തിരുവനന്തപുരം: ജനുവരി 12,13 തീയതികളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിരുന്നെത്തുന്ന പ്രവാസി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കേരളസര്‍ക്കാരും നോര്‍ക്കയും സാസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ സര്‍ഗ്ഗാത്മക സംഘാടനത്തോടെ പുതുമയാര്‍ന്ന സാംസ്‌കാരിക ദൃശ്യവിരുന്നുകള്‍ ഒരുക്കുന്നു.  ജനുവരി 12ന് നിയമസഭ മുതല്‍ നിശാഗന്ധി വരെ ട്രാവലിങ്ങ് ഇന്‍സ്റ്റലേഷന്‍ തിയ്യറ്റര്‍ ഒരുങ്ങും. ശില്‍പി കാനായി കുഞ്ഞിരാമന്‍ മുതല്‍ റിയാസ് കോമു വരെയുള്ളവരും യുവകലാകാരന്മാരും പ്രവാസം എന്ന വിഷയം കേന്ദ്രീകരിച്ച് ഒരുക്കുന്ന ഇന്‍സ്റ്റലേഷന്‍ വര്‍ക്ക്, ഗ്രാഫിറ്റിആര്‍ട്ട്, പുസ്തകോത്സേവം, കരകൗശല പ്രദര്‍ശനം,എക്‌സിബിഷന്‍, ഡോക്ക്യുമെന്ററി പ്രദര്‍ശനം, പ്രവാസ കലാരൂപങ്ങളുടെ അവതരണം, പ്രവാസ സ്വരൂപങ്ങളുടെ ശേഖരണപ്രദര്‍ശനം ,സംഗീതാവതരണം, മലയാളിയുടെ ആദിമ പ്രവാസം, അറേബ്യന്‍ പ്രവാസം, പ്രവാസ സ്വപ്നങ്ങള്‍, മലയാളിയുടെ തൊഴില്‍ വൈദഗ്ദ്ധ്യം തുടങ്ങിയ പ്രമേയങ്ങള്‍ വച്ചുള്ള ഇന്‍സ്റ്റലേഷന്‍ ഓഡിയോ വീഡിയോ അവതരണങ്ങള്‍, വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ വച്ചുള്ള സെല്‍ഫി കോര്‍ണര്‍, പ്രവാസ പ്രതിനിധികള്‍ കൈയ്യൊപ്പ് ചാര്‍ത്തുന്ന കൂറ്റന്‍ ഗ്ലോബ്, ഇവയ്ക്കു പുറമെ ഓഖി ദുരന്തത്തില്‍ വേര്‍ പിരിഞ്ഞവര്‍ക്ക് സ്മരണാഞ്ജലി എന്നിങ്ങനെ ഒരു കിലോമീറ്റര്‍ ദൂരം നടന്ന് കാണാവുന്ന ട്രാവലിംങ് ഇന്‍സ്റ്റലേഷന്‍ തിയ്യറ്റര്‍ എന്ന പുത്തന്‍ ദൃശ്യാനുഭവമാണ് ലോകകേരളസഭയുടെ സാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി ഭൂമിമലയാളം എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിയ്ക്കുന്നത്. നിയമസഭാ പ്രവേശന കവാടം, ഫൈന്‍ ആര്‍ട്‌സ് കോളേജ്,  പബ്ലിക്  ലൈബ്രറി, നഗരസഭ കാമ്പസ,് ടൂറിസം കാമ്പസ്, പബ്ലിക് ഓഫീസ് കാമ്പസ്, സൂ & മ്യൂസിയം കാമ്പസ്, കനകക്കുന്ന് എന്നിവിടങ്ങളിലായി അരങ്ങേറുന്നത്. 

12ന് വൈകുന്നേരം 6.30 ന് ശങ്കരനാരായണന്‍ തമ്പി മെമ്മോറിയല്‍ ലോഞ്ച് (നിയമസഭാങ്കണം) ദൃശ്യാഷ്ടകം എന്ന പേരില്‍ പ്രതിനിധികള്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കുമായി സവിശേഷതയാര്‍ന്ന ദൃശ്യവിരുന്ന് അരങ്ങേറും. കേരളത്തിലെ എട്ട് ദിക്കുകളിലെ തനത് കലാരൂപങ്ങളും, കാരിക്കേച്ചര്‍ കഥാപാത്രങ്ങളായി എത്തുന്ന ജയരാജ് വാര്യരുടെ അവതരണവും, നവമാധ്യമ സാദ്ധ്യതകളും ചേര്‍ത്താണ് ദൃശ്യാഷ്ടകം അരങ്ങേറുക. 

13 ന് വൈകുന്നേരം 7 ന് പ്രവാസ മലയാളം എന്ന മള്‍ട്ടിമീഡിയ ഫിനാലെ നിശാഗന്ധിയില്‍ അരങ്ങേറും. ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും കവിതയിലും  നാടകത്തിലും സാഹിത്യ കൃതികളിലും വന്ന പ്രവാസ ജീവിതാനുഭവങ്ങളെ സംഗീതം, ചലച്ചിത്രം, രംഗകലകള്‍, പെയിന്റിംങ്, നവസാങ്കേതിക സാദ്ധ്യതകള്‍ എന്നിവയുമായി സമന്വയിപ്പിച്ചാണ് പ്രവാസമലയാളം 2 മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പ്രേഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ലോകകേരളസഭ സാംസ്‌കാരികോത്സവത്തിന്റെ രൂപകല്പനയും സാക്ഷാത്കാരവും ഒരുക്കുന്നത് നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരാണ്.

Views: 1561
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024