തിരുവനന്തപുരം:സംസ്ഥാനത്തെ സമ്പൂര്‍ണ ജൈവ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജൈവരീതിയില്‍ കൃഷി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി പൊതുജനങ്ങളില്‍ നിന്നും ബ്രാന്‍ഡ് നാമവും ലോഗോയും ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റം അല്ലെങ്കില്‍ പാര്‍ട്ടിസിപ്പേറ്ററി ഗ്യാരന്റി സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളിലൂടെയും അല്ലാതെയും നൂറുശതമാനം ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന് വേണ്ടിയാണ് രണ്ട് ബ്രാന്‍ഡ് നാമങ്ങളും ലോഗോയും കൃഷിവകുപ്പ് ക്ഷണിച്ചിട്ടുള്ളത്. അവസാന തീയതി ആഗസ്റ്റ് 29. ബ്രാന്‍ഡ് നാമങ്ങളും ലോഗോയും അയക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. വിലാസം കൃഷി ഡയറക്ടര്‍, വികാസ് ഭവന്‍ പി.ഒ. തിരുവനന്തപുരം. ഫോണ്‍ 04712304480 ഇമെയില്‍ krishidirector@gmail.com, fertilizer2010@gmail.com