എലിക്കെണിയിലെ ഒരു രംഗം തിരുവനന്തപുരം:കാടിനേയും അവിടെ അതിവസിക്കുന്ന സകല ജീവജാലങ്ങളെയും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കൊന്നൊടുക്കുന്ന മനുഷ്യൻ പ്രകൃതിയുടെ സാംതുലിതാവസ്ഥയെ തകിടം മറിച്ചുകൊണ്ടു വിനാശത്തെയാണ് വിളിച്ച് വരുത്തുന്നതെന്ന പ്രപഞ്ചസത്യം പ്രേക്ഷകർക്ക് കൈമാറിയ നാടകമാണ് ഇന്നലെ സൂര്യാ ദേശീയ നാടകോത്സത്തിന്റെ നാലാം ദിനത്തിൽ ഗ്രാൻഡ് ട്രപ്പീ ഗ്രൂപ് വയനാട് അവതരിപ്പിച്ച എലിക്കെണി. പ്രത്യേകമായി ഒരാൾ സംവിധയാകാനില്ലാതെ കൂട്ടായ്‌മയിൽ രൂപപ്പെടുത്തിയ നാടകത്തിൽ രണ്ടു അഭിനേതാക്കൾ മാത്രം.
വായനാടിൽ കുടിയേറിയ പരിസ്ഥിതിസ്നേഹിയായ വേലായുധൻ എന്ന അച്ഛന്റെയും അച്ചു വെന്ന മകനെയും കഥാപാത്രങ്ങൾ ആക്കി നാടകം കളിക്കുന്നവരാണി ഈ രണ്ടു കഥാപാത്രങ്ങൾ. കുടിയേറിയ സമയത്ത് ഇഷ്ടമുള്ള അത്രയും സ്ഥലം കൈവശപ്പെടുത്താമായിരുന്നെങ്കിലും അതിനു മുതിരാതെ ഒരു ചായക്കടയ്ക്കുള്ള കുറച്ചു സ്ഥലം മാത്രം കൈയേറിയ അച്ഛന്റെ മകൻ കാലംമാറുമ്പോൾ അച്ഛനെ കുറ്റംപറഞ്ഞു റേഡിയോയിൽ കേട്ട വാർത്തയുടെ ബലത്തിൽ പ്രത്യേകതരം എലിയെ കൊന്നു പൈസയുണ്ടാക്കാൻ ശ്രമിക്കുന്ന മകനെ സഹജീവികളെ കൊല്ലരുതെന്ന് പറഞ്ഞു അച്ഛന്റെ ആത്മാവ് തടുക്കുന്നതാണ് നാടകത്തിനുള്ളിലെ നാടകം സുനിൽകുമാർ(അച്ചു) ഹുസൈൻ(വേലായുധൻ,എലി)എന്നിവരാണ് നാടകം കളിച്ചത്.
അഭിനയത്തെക്കാളുപരി രണ്ടു പേരുടെയും സംഭാഷണങ്ങളോടെയാണ് നാടകം പുരോഗമിക്കുന്നത്. ഒരിക്കലും വിരസത തോന്നാത്ത നർമത്തിൽ ചാലിച്ച കാഴ്ചക്കാരെ ബോധവാന്മാരാക്കുന്ന സംഭാഷണങ്ങളാണ് അധികവും. ഇന്നിന്റെ തെരുവുപട്ടി പ്രശ്നം,കപട പരിസ്ഥിസ്തിവാദം,മാധ്യമങ്ങളുടെ വാർത്തയോടുള്ള സമീപനം,വയനാടിന്റെ ഇന്നലത്തേയും ഇന്നത്തെയും നാളത്തേയും അവസ്ഥ തുടങ്ങിയവ എലിക്കെണിയിൽ പെട്ടു.
തലൈകുത്തലിലെ ഒരു രംഗം തുടർന്ന് തിരുവന്തപുരം കളിത്തട്ട് നാടക പഠന കേന്ദ്രത്തിന്റെ തലൈകുത്തൽ എന്ന നാടകം അരങ്ങേറി. ബഷീർ മണക്കാട് രചനയും സംവിധാനവും നിർവഹിച്ച നാടകം. മക്കൾക്ക് ഭാരമാകുന്ന വൃദ്ധമാതാപിതാക്കളെ കൊല്ലുന്ന തമിഴ്‌നാട്ടിലെ ഒരു സമുദായത്തിൽ നിലനിൽക്കുന്ന തലൈകുത്തൽ പ്രമേയമാക്കിയതാണി നാടകം. സ്നേഹിച്ചു വലുതാക്കിയ മക്കൾ സർവസ്വം അപഹരിച്ചതിനു ശേഷം ഉപേക്ഷിക്കുന്ന വൃദ്ധ മാതാപിതതാക്കളുടെ ഇന്നിന്റെ അവസ്ഥയാണ് തലൈകുത്തൽ പകർന്നു നൽകുന്ന സന്ദേശം.