തിരുവനന്തപുരം : അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരളസര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, അലൈന്‍സ് ഫ്രാന്‍കേയ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെവന്‍ ആന്റ് എര്‍ത്ത് സംഗീത സമന്വയ വിരുന്ന് ഇന്ന് (07.02.2018) വൈകുന്നേരം 6.30 ന് ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ അരങ്ങേറും. ഇന്ത്യയിലെ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ പത്മശ്രീ അരുണസായിറാമും, ഫ്രാന്‍സില്‍ നിന്നുള്ള ഡോമിനിക് വെല്ലാര്‍ഡും ചേര്‍ന്നാണ് കര്‍ണ്ണാടക സംഗീതവും ഗ്രിഗോറിയന്‍ ചാന്റും ഇഴചേര്‍ത്തുള്ള ഈ സംഗീത സംഗമസന്ധ്യ അവതരിപ്പിക്കുന്നത്. ഭാരതത്തിന്റെ ക്ലാസിക് കൃതിയായ തിരുക്കുറലും, മധ്യകാല ഫ്രഞ്ച് കവിതകളും ഈസംഗീത വിരുന്നില്‍ ഒത്തുചേരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സാംസ്‌കാരിക സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും രണ്ട് സംസ്‌കാരങ്ങളുടെയും പുരാതന കാവ്യ സ്രോതസുകള്‍ ഇഴചേര്‍ക്കുന്ന സര്‍ഗ്ഗാത്മകതയാണ് ഹെവന്‍ ആന്റ് എര്‍ത്ത് മുന്നോട്ട് വയ്ക്കുന്നത്. സംഗീത വിരുന്നിലേക്കുള്ള പ്രവേശനം സൗജന്യം.