ARTS06/05/2021

മതമൈത്രി സംഗീതജ്ഞന്‍ ഡോ: വാഴമുട്ടം ബി. ചന്ദ്രബാബുവിന്റെ റമളാന്‍ സംഗീതോപാസന ശ്രദ്ധേയമാകുന്നു

Rahim Panavoor
തിരുവനന്തപുരം  : കര്‍ണാടക സംഗീതത്തിലെ ഇന്ത്യയിലെ  ആദ്യത്തെ മത മൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത  സംവിധായകനുമായ  ഡോ: വാഴമുട്ടം  ബി. ചന്ദ്രബാബു  റമളാന്‍ വ്രതത്തോടനുബന്ധിച്ച്  നടത്തുന്ന സംഗീതോപാസന ശ്രദ്ധേയവും  ഭക്തിസാന്ദ്രവുമാകുന്നു. റമളാന്റെ ആ ദ്യത്തെ 15 ദിനങ്ങളില്‍  ചന്ദ്രബാബു രചിച്ച കീര്‍ത്തനങ്ങളായിരുന്നു സംഗീതം നല്‍കി ആലപിച്ചത്.   തുടര്‍ന്നുള്ള  15  ദിവസങ്ങളില്‍  പൂവച്ചല്‍  ഖാദര്‍, പനച്ചമൂട്  ഷാജഹാന്‍, റഹിം  പനവൂര്‍, കൈതപ്രം  ദാമോദരന്‍  നമ്പൂതിരി, ഷജീര്‍,  റഫീഖ്  ഇല്ലിക്കല്‍, സ്വാമി  അശ്വതി തിരുനാള്‍, കണിയാപുരം ബദറുദ്ദീന്‍  മൗലവി, വിഭുകൃഷ്ണന്‍, കെ. ജയകുമാര്‍, പ്രഭാവര്‍മ, വിജുശങ്കര്‍, റഫീഖ്  അഹമ്മദ്, ഗിന്നസ്  സത്താര്‍, ബി. കെ. ഹരിനാരായണന്‍  എന്നീ  പ്രമുഖരുടെ  രചനകളാണ് സംഗീതം  നല്‍കി കീര്‍ത്തനങ്ങളാക്കി  സംഗീതാര്‍ച്ചന നടത്തുന്നത്. ദൈവത്തെയും റംസാന്‍  വ്രതത്തെയും മതസൗഹാര്‍ദ്ദത്തെയും  പ്രകീര്‍ത്തിച്ചു കൊണ്ടുള്ള വരികളാണ് ചന്ദ്രബാബുവിന്റെ  ഈണത്തിലും ആലാപനത്തിലും  അതീവ  ഹൃദ്യമാക്കിയിട്ടുള്ളത്.ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍,  വാട്ട്‌സ്  ആപ്പ് തുടങ്ങിയവയിലൂടെയാണ് സംഗീതാര്‍ച്ചന.  
Views: 962
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024