ARTS22/11/2017

എം.ജി. ശ്രീകുമാറിന് ആദരം; ഗായകസംഘ രൂപീകരണം

ayyo news service
എം.ജി. ശ്രീകുമാറിനെ പ്രമോദ് പയ്യന്നൂര്‍ പൊന്നാടയണിയിക്കുന്നു 
തിരുവനന്തപുരം: നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകനും സംഗീത സംവിധായകനുമായ എം.ജി. ശ്രീകുമാറിനെ തിരുവനന്തപുരം മുസ്ലീം അസോസിയേഷന്‍ ഹാളില്‍ വച്ച് ആദരിച്ചു. മറ്റു ഗായകരെ അനുകരിക്കാതെ സ്വന്തമായുള്ള ശൈലിയില്‍ പാടാന്‍ പുതു ഗായകര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൊസൈറ്റി മുഖ്യ രക്ഷാധികാരി പ്രമോദ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അദ്ദേഹം എം.ജി. ശ്രീകുമാറിന് ഉപഹാരം സമ്മാനിച്ചു. സൊസൈറ്റി  പ്രസിഡന്റ് റഹിം പനവൂര്‍, സെക്രട്ടറി  ശുഭ. കെ.പി, രക്ഷാധികാരി പ്രൊഫ. എം. സിദ്ദിക്കുല്‍ കബീര്‍, നിയമ ഉപദേഷ്ടാവ് സമീര്‍ ആര്യനാട്, തുടങ്ങിയവരും ഉപഹാരം സമ്മാനിച്ചു. നിത്യഹരിത ഗായകസംഘത്തിന്റെ ഉദ്ഘാടനവും 
എം.ജി. ശ്രീകുമാറിന്  റഹിം പനവൂര്‍ ഉപഹാരം സമ്മാനിക്കുന്നു
എം.ജി. ശ്രീകുമാര്‍ നിര്‍വഹിച്ചു. സംഗീതജ്ഞരായ പന്തളം ബാലന്‍, ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു, സൊസൈറ്റി രക്ഷാധികാരികളായ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, പ്രൊഫ. എം. സിദ്ദീക്കുല്‍ കബീര്‍, ഡോ. പി. ഷാനവാസ്, പ്രസിഡന്റ് റഹിം പനവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിത്യഹരിത ഗായക സംഘത്തിനുവേണ്ടിയുള്ള ഓഡിഷന്‍, അംഗങ്ങളുടെ കലാവിരുന്ന് എന്നിവയുമുണ്ടായിരുന്നു.
എം.ജി. ശ്രീകുമാര്‍ ഗായകസംഘത്തിന്റ ഉദ്ഘാടനം നിര്‍വഹിക്കുന്നു 

Views: 1601
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024