തിരുവനന്തപുരം:തലസ്ഥാന നഗരമതിലുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നതിന് തല്‍പരരായ ചിത്രകാരന്മാരില്‍ നിന്ന് ആര്‍ട്ടീരിയ താല്പര്യപത്രം ക്ഷണിച്ചു. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്ന ആര്‍ട്ടീരിയ എന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടമായി യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിന്റെ മതിലില്‍ ഉദ്ദേശം എണ്ണായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ചുമര്‍ ചിത്രങ്ങള്‍ തയ്യാറാക്കുന്നത്.
ഇരുപതടി നീളത്തിലും ഏഴടി ഉയരത്തിലുമുള്ള ഓരോചിത്രവും നഗരത്തിന്റെ പൈതൃകം, ചരിത്രം, സംസ്‌ക്കാരം ടൂറിസം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ ആയിരിക്കണം. അക്രിലിക്, ഇനാമല്‍, എമല്‍ഷന്‍ എന്നിവ ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കാം. ചിത്രരചനക്ക് ചെലവുകള്‍ ഉള്‍പ്പെടെ ചതുരശ്ര അടിക്ക് പരമാവധി 100 രൂപ പ്രതിഫലമായി നല്‍കും.
5:3 അടി വലിപ്പത്തിലുള്ള മാതൃകകള്‍ തയ്യാറാക്കി ബയോഡാറ്റ സഹിതം ജൂലൈ 22ന് മുമ്പ് സെക്രട്ടറി, ജനറല്‍ കണ്‍വീനര്‍ ആര്‍ട്ടീരിയ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, രാജ് ഭവന് എതിര്‍വശം വെള്ളയമ്പലം, കവടിയാര്‍ പി.ഒ തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ഒരാള്‍ക്ക് ഒന്നിലധികം ചിത്രങ്ങള്‍ സമര്‍പ്പിക്കാം. തെരെഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ രചന ആഗസ്റ്റ് 20നു മുമ്പ് പൂര്‍ത്തിയാക്കണം.