തൃശ്ശൂര്‍:കൂടുതല്‍ സമയം ഓടക്കുഴല്‍ വായിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഇനി മുരളീ നാരായണന് എന്ന തൃശ്ശൂര്‍ക്കാരന്‍ സ്വന്തം. തുടര്‍ച്ചയായി 27 മണിക്കൂര്‍ 50 സെക്കന്റ് ഓടക്കുഴല്‍ വായിച്ചാണ് തൃശ്ശൂര്‍ തളിക്കുളം സ്വദേശി മുരളി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. യു.കെ സ്വദേശിയായ കാതറിന് ബ്രൂക്ക്സിന്റെ 25 മണിക്കൂര്‍ 46 മിനിറ്റ് എന്ന 2012ലെ റെക്കോര്‍ഡാണ് മുരളി പഴങ്കഥയാക്കിയത്. 9,10 തിയ്യതികളിലായി തൃശ്ശൂര്‍ തളിക്കുളം സര്‍ക്കാര്‍ സ്കൂള്‍ മൈതാനത്താണ് മുരളിയുടെ ഓടക്കുഴല്‍ വാദനം നടന്നത്. 30 വര്‍ഷമായി ഓടക്കുഴല്‍ വായന രംഗത്ത് സജീവമായ മുരളി നിരവധി പ്രമുഖരുടെ കച്ചേരികളില്‍ ഓടക്കുഴല്‍ വായിച്ചിട്ടുണ്ട്.