Mobirise Website Builder v4.9.3
ARTS21/11/2020

കാവാലം ശ്രീകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

Rahim Panavoor
കാവാലം ശ്രീകുമാറിന് മുരുകന്‍ കാട്ടാക്കട പുരസ്‌കാരം സമ്മാനിക്കുന്നു
തിരുവനന്തപുരം :  സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സംഗീത  ആല്‍ബം  വിഭാഗത്തില്‍ മികച്ച ഗായകനുള്ള പുരസ്‌കാരം  കാവാലം ശ്രീകുമാര്‍ ഏറ്റുവാങ്ങി. നിത്യസ്‌നേഹ  നായകന്‍ എന്ന ആല്‍ബത്തിലെ ആലാപനത്തിനാണ്  പുരസ്‌കാരം . കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട,  കഥാപ്രാസംഗികനും  തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം സെക്രട്ടറിയുമായ അയിലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍  ചേര്‍ന്നാണ് പുരസ്‌കാരം  സമ്മാനിച്ചത്.  അക്കാദമി സെക്രട്ടറി ഡോ: ആര്‍. എസ്. പ്രദീപ് സംബന്ധിച്ചു.
 നിത്യഹരിത നായകന്‍ പ്രേംനസീറിനെ  അനുസ്മരിച്ച്    റഹിം  പനവൂര്‍ ഗാന രചനയും സംവിധാനവും നിര്‍വഹിച്ച ആല്‍ബമാണ്  നിത്യസ്‌നേഹ  നായകന്‍. സംഗീതവും ഓര്‍ക്കസ്‌ട്രേഷനും  നിര്‍വഹിച്ചത് പി. എം. രാജാപോള്‍   ആണ് .  നിര്‍മാണം : ആര്‍  4  ക്രിയേഷന്‍സ് .   ഛായാഗ്രഹണം :  രാഗേഷ്  ആര്‍. ജി. എഡിറ്റിംഗ് : രമേഷ്  അമ്മാനത്ത്.           
Views: 1052
SHARE
CINEMA
NEWS
P VIEW
HEALTH
OF YOUTH
L ONLY