ARTS01/03/2019

ഭാരത് ഭവനില്‍ ഹരിതസന്ധ്യ

ayyo news service
തിരുവനന്തപുരം : നിത്യഹരിത ചലച്ചിത്ര നടന്മാരായ പ്രേംനസീര്‍, സത്യന്‍, ജയന്‍ എിവരുടെ സ്മരണാര്‍ത്ഥം ഭാരത് ഭവനും നിത്യഹരിത കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിക്കുന്ന  ഹരിതസന്ധ്യ എന്ന പരിപാടി നാളെ (മാര്‍ച്ച് 3 ഞായര്‍) തൈക്കാട് ഭാരത് ഭവനില്‍ നടക്കും. രാവിലെ 10 ന് 'നവകേരളത്തിന്റെ വികസന പ്രതീക്ഷകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം നടക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വൈകിട്ട് 4 ന് ഹരിതസന്ധ്യയുടെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വ്വഹിക്കും. ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖി രവികുമാര്‍ മുഖ്യാതിഥിയായിരിക്കും. 2019-ലെ പ്രവാസി ഭാരതി ചലച്ചിത്ര പ്രതിഭ പുരസ്‌കാരം ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സിന് സമ്മാനിക്കും. സിനിമാ പിന്നണി ഗാനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ ഗായകന്‍ വി.ദേവാനന്ദിനെ ചടങ്ങില്‍ ആദരിക്കും. നടന്മാരായ പ്രേംനസീര്‍, സത്യന്‍, ജയന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നിത്യഹരിത കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ക്വിസ്, പെയിന്റിംഗ് എീ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി  പ്രേംനസീര്‍-സത്യന്‍-ജയന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മൂന്നുനടന്മാരുടെയും കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ സ്മരണയില്‍ പതിമൂന്ന് ഗാനരചയിതാക്കളുടെ ഗാനങ്ങള്‍, ഡോ. വാഴമുട്ടം ബി.ചന്ദ്രബാബു ഈണം നല്‍കി ആലപിക്കുതും റഹിം പനവൂരിന്റെ സംവിധാനത്തില്‍ ഒരുക്കുതുമായ വീഡിയോ ആല്‍ബം 'നിത്യഹരിത ഗീതകം' പോസ്റ്റര്‍ റിലീസിംഗും ചടങ്ങില്‍ നടക്കും. ഗോപന്‍ ശാസ്തമംഗലത്തിന്റെ അപൂര്‍വ്വങ്ങളായ പ്രസിദ്ധീകരണങ്ങളുടെ ശേഖര പ്രദര്‍ശനം, മഹദ്‌വ്യക്തികളെ ആദരിക്കല്‍, പ്രേംനസീര്‍-സത്യന്‍-ജയന്‍ പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദര്‍ശനം, കലാവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ജീവന്‍ സത്യന്‍, താജ് ബഷീര്‍, കാഞ്ചിയോട് ജയന്‍, വഞ്ചിയൂര്‍ പ്രവീകുമാര്‍, കലാപ്രേമി ബഷീര്‍ ബാബു, എ. ഷുക്കൂര്‍, ടോം ജേക്കബ്, സുകു പാല്‍ക്കുളങ്ങര, പ്രൊഫ.എം.സിദ്ദിഖുല്‍ കബീര്‍, ഡോ.വാഴമുട്ടം  ബി. ചന്ദ്രബാബു, വള്ളക്കടവ് ഷാഫി, ഡോ.പി.ഷാനവാസ്, എല്‍.ആര്‍. വിനയചന്ദ്രന്‍, തോപ്പില്‍ സുരേന്ദ്രന്‍, ഡോ.ഗീതാ ഷാനവാസ്, ആര്യ എ.ആര്‍, ഐശ്വര്യ എം.നായര്‍, നിത്യഹരിത സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍, ട്രഷറര്‍ ബൈജു തീര്‍ത്ഥം തുടങ്ങിയവര്‍ സംസാരിക്കും.  

Views: 1338
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024