കാട്ടൂര് നാരായണ പിള്ളയുടെ അനന്തപുര വർണങ്ങളെന്ന ചുമർ ചിത്രം
തിരുവനന്തപുരം:തലസ്ഥാന നഗരമതിലുകളില്‍ ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന നടപ്പിലാക്കിയ ആര്‍ട്ടീരിയ പദ്ധതിയുടെ ആദ്യ ഘട്ടം തലസ്ഥാനത്തിനു സമര്പ്പിച്ചു.
യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം മതിലില്‍ നഗര പൈതൃകം, ചരിത്രം, സംസ്‌ക്കാരം, ടൂറിസം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കാനായി കുഞ്ഞിരാമൻ,കാട്ടൂര് നാരായണപിള്ള,ബി ഡി ദത്തൻ,നേമം പുഷ്പരാജ് തുടങ്ങിയ 21 ചിത്രകാരന്മാർ വരച്ച ഉദ്ദേശം എണ്ണായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ചുമര്‍ചിത്രങ്ങൾ ടൂറിസം മന്ത്രി എ പി അനിൽകുമാറും ആരോഗ്യം-ദേവസ്വം മന്ത്രി വി എസ ശിവകുമാറും ചേർന്ന് തലസ്ഥാനത്തിനു സമര്പ്പിച്ചു. ജില്ല കളക്ടർ ബിജു പ്രഭാകര്,കെ മുരളീധരൻ എം എൽ എഡി ടി പി സി സെക്രട്ടറി കമലവര്ധന റാവു,ക്യുറെറ്റർ അജിത്‌കുമാര്,ചിത്രകാരന്മാർ,മാറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
ഇരുപതടി നീളത്തിലും ഏഴടി ഉയരത്തിലുമുള്ള അക്രിലിക്, ഇനാമല്‍, എമല്‍ഷന്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ചിത്രരചനക്ക് ചെലവുകള്‍ ഉള്‍പ്പെടെ ചതുരശ്ര അടിക്ക് പരമാവധി 100 രൂപയാണ് പ്രതിഫലമായി നല്കുന്നത്.
രാത്രി വൈകീയും ചിത്ര രചനയിൽ എര്പ്പെട്ടിരുന്ന ചിത്രകാരന്മാരുടെ നേരെ അടുത്ത ഹോസ്റ്റലിൽ നിന്ന് ബീയർ കുപ്പികൾ വലിച്ചെറിഞ്ഞിരുന്നു. അതിനാൽ ഈ ചുമർ ചിത്രങ്ങളെ ആരെങ്കിലും വികൃതമാക്കുകുമോ എന്ന ആശങ്ക തനിക്കുണ്ടെന്ന് ആർട്ടീരിയ ആശയത്തിന്റെ വക്താവ് ബിജു പ്രഭാകര് പറഞ്ഞു.