ARTS25/05/2017

കമുകറയുടേത് എന്നത്തേയും പൗരുഷമുള്ള ശബ്ദം: ടി പി ശാസ്തമംഗലം

ayyo news service
തിരുവനന്തപുരം: സ്ത്രൈണ ശബ്ദമുള്ള ഗായകന്മാരും പുരുഷ ശബ്ദമുള്ള ഗായികമാരുമുണ്ട്. ദേശീയ പുരസ്കാരം നേടിയവർ വരെ അക്കൂട്ടത്തിലുണ്ട്. പക്ഷെ,കമുകറയുടേതാണ് അന്നും ഇന്നും ആണത്വമുള്ള, പൗരുഷമുള്ള ശബ്ദം എന്ന് ടി പി ശാസ്തമംഗലം പറഞ്ഞു.  കമുകറ ഫൗണ്ടേഷണ് സംഘടിപ്പിച്ച  ഇരുപത്തിരണ്ടാമതു കമുകറ സ്‌മൃതി ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആത്മവിദ്യാലയമേ എന്ന ഗാനത്തിന്റെ വരിക ളും സംഗീതവും മൗലികമല്ല. എന്നിട്ടും അത് ഇന്നും കാലാനുവർത്തിയായി നിലകൊള്ളുന്നത് കമുകറയുടെ ആലാപനത്തിന്റെ മഹത്വം കൊണ്ട് മാത്രമാണെന്ന് ടി പി പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒഎൻവി അധ്യക്ഷനായ ചടങ്ങിൽ ആദ്യകാല ഗായികമാരായ സിഎസ് രാധാദേവിയെ ബേബി മാത്യു (സോമതീരം), ലളിത തമ്പിയെ രാജശേഖരൻ നായർ (ഉദയ് സമുദ്ര) എന്നിവർ പൊന്നാടയും ഫലകം നൽകി ആദരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പിവി ശിവൻ സ്വാഗതം ആശംസിച്ചു. ചടങ്ങിനെത്തുടർന്ന് പ്രശസ്ത ഗായകർ അണിനിരന്ന കമുകറ ഗാനങ്ങളുടെ ആലാപനമായ സംഗീതമേ ജീവിതം സംഗീതനിശ അരങ്ങേറി.  
രാജീവ് ഒഎൻവി, ടി പി ശാസ്തമംഗലം, ലളിത തമ്പി, സിഎസ് രാധാദേവി, ബേബി മാത്യു
Views: 1744
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024