ARTS03/06/2017

ചിത്രരചനാ മത്സരം

ayyo news service
തിരുവനന്തപുരം: ലോക ബാലവേലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 12 ന് തിരുവനന്തപുരം എസ്.എം.വി. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ യു.പി.ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തും. ബാലവേലയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന വിഷയത്തിലാണ് മത്സരം. ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ കെ. ഹരിപാല്‍ നിര്‍വഹിക്കും. വിജയികള്‍ക്ക് വൈകിട്ട് 2.30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.
 


Views: 2293
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024