ARTS14/11/2018

കിംഗ് ലിയര്‍ സാംസകാരിക സമന്വയ ശില്പശാല

ayyo news service
തിരുവനന്തപുരം: വില്യംഷേക്‌സപിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലെയും കലാപ്രതിഭകള്‍ ചേര്‍ന്ന് നവംബര്‍ 30ന് തലസ്ഥാനത്ത് കഥകളി ആവിഷ്‌കാരമൊരുക്കുന്നു. ഭാരത് ഭവനും, അലൈന്‍സ് ഫ്രാഞ്ചൈസും, പാരീസ് തിയേറ്ററും സംയുക്തമായാണ് ഈ നവ സാംസ്‌കാരിക സംരംഭത്തിന് ഒരുങ്ങുന്നത്. വിഖ്യാതമായ ഷേക്‌സപിയര്‍ നാടകത്തിന്റെ കഥകളി ആവിഷ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആറുമാസമായി നടന്നു വരികയാണ്. ഇതിന്റെ തുടര്‍ച്ചയായി ഫ്രാന്‍സിലെയും കേരളത്തിലെയും ഇരുപതോളം കലാകാരികളും കലാകാരന്മാരും ഉള്‍പ്പെട്ട സംഘത്തിന്റെ അവസാനഘട്ട റിഹേഴ്‌സല്‍ ഭാരത് ഭവനില്‍ ആരംഭിച്ചു.
 
ഷേക്സപിയറിന്റെ കിംഗ് ലിയര്‍ നാടകത്തിന്റെ അനുരൂപീകരണം ശ്രദ്ധേയയായ ഫ്രഞ്ച് കോറിയോഗ്രാഫര്‍ അനറ്റ് ലേഡിയും,നാടക സംവിധായകനായ ഡേവിഡ് റൂയിയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇതിന് മുന്നേയും ഷേക്സ്പിയര്‍ നാടകങ്ങള്‍ക്ക് സാക്ഷാത്കാരം നിര്‍വഹിച്ച്, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ ഇവര്‍ക്കൊപ്പം ഫ്രാന്‍സിലേയും കലാമണ്ഡലത്തിലേയും , സദനത്തിലേയും പ്രമുഖ കഥകളി പ്രതിഭകള്‍ കിംഗ് ലിയറിലെ കഥാപാത്രങ്ങളായി അരങ്ങിലെത്തും. തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലെയും സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാദിവസവും രാവിലെ 11 മണി മുതല്‍ ഒരുമണിക്കൂര്‍ പരിശീലനകളരിയുടെ നിരീക്ഷണത്തിനും കലാസംഘവുമായുള്ള നേരിട്ടുള്ള സംവാദത്തിനും അവസരം ഒരുക്കിയിട്ടുണ്ട്
Views: 1730
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024