തിരുവനന്തപുരം:കുട്ടികളുടെ കലാവാസനയ്ക്ക് പൂർണത സമ്മാനിക്കുന്ന അന്തപുരിയിലെ കലാവിദ്യാലയം സ്വാതി തിരുനാൾ സംഗീത നാട്യാ കലാകേന്ദ്രത്തിന്റെ ഇരുപത്തിമൂന്നാം വാർഷികം സ്വാതി ഫെസ്റ്റ് എന്ന പേരിൽ കനകക്കുന്നിലെ നിശാഗന്ധിയിൽ അരങ്ങേറി. കലാകേന്ദ്രത്തിലെ നാല് ശാഖകളിലെ നാന്നൂറിൽപരം വിദ്യാർഥികൾ തങ്ങളുടെ വിവിധ കലാ അറിവുകൾ പ്രകടമാക്കിയ വേദി ആസ്വാദകർക്ക് സമ്മാനിച്ചത് അത്യാകർഷകമായ കലാവിരുന്നായിരുന്നു. മണ്മറഞ്ഞ കേരളത്തിന്റെ പ്രിയ കവി ഒഎൻവിയുടെ തിരെഞ്ഞെടുത്ത കവിതകൾക്ക് നൃത്തവിഷ്കാരം ചമച്ച് വിദ്യാർത്ഥിനികൾ ചുവടുവച്ച നൃത്തങ്ങളോടെയാണ് ഫെസ്റ്റിന് സമാപനം കുറിച്ചത്. സംഗീത സംവിധായകൻ എം ജയചന്ദ്രനാണ് സ്വാതി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.