ARTS13/10/2016

'ചില്ലറ സമരം':സാധാരണക്കാരന്റെ പച്ചയായ ജീവിതം

ayyo news service
തിരുവനന്തപുരം:സൂര്യ ദേശീയ നാടകോത്സവത്തിൽ  സാധാരണക്കാരന്റെ പച്ചയായ ജീവിതം പകർന്നാടിയ നാടകമായിരുന്നു മലപ്പുറത്തെ ലിറ്റിൽ സ്‌കൂൾ ഓഫ് തീയറ്റർ ഇന്നവതരിപ്പിച്ച ചില്ലറ സമരം.  സാധാരണക്കാരെ ചില്ലറ നാണയങ്ങളോട് ഉപമിച്ചും മുതലാളിത്ത വർഗത്തെ നോട്ടിനോട് ഉപമിച്ചുമാണ് ഒരു പറ്റം യുവ കലാകാരന്മാർ അണിനിരന്ന നാടകം മുന്നേറുന്നത്.  കേരളത്തിലെ പാരമ്പര്യ കൂലിപ്പണിക്കാരായ സാധാരണക്കാരന്റെ ജീവിതത്തിനു ചില്ലറ പൈസയുടെ വിലനൽകി അവനെ അടിമകളാക്കി ഭരിക്കാൻ ശ്രമിക്കുന്ന ഇന്നിന്റെ കുത്തക മുതലാളിവർഗ്ഗത്തെ നമുക്കി നാടകത്തിൽ കാണാം.

പഴയകാലത്ത്  സാധാരണക്കാർക്കിടയിൽ ഉണ്ടായിരുന്ന ഒത്തൊരുമയുള്ള തൊഴിലാളി പ്രസ്ഥാനവും ,മതസൗഹാർദ്ദവും ഇന്നില്ലെന്നും നാടകം ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരായ ചില്ലറ പൈസയെ അടിമകളാക്കാൻ ശ്രമിക്കുന്ന മുതലാളി  വർഗത്തെ പ്രതിനിദാനം ചെയ്യുന്ന നോട്ടിനെതീരെ  നിഷ്കളങ്കവും സത്യസന്ധരും അധ്വാനശീലരുമായ സാധാരണക്കാർ വിജയം നേടുന്നതോടെ നാടകം പൂർണമാകുന്നു.  2015 ൽ കേരള  സംഗീതനാടക അക്കാദമി സംഘടിപ്പിച്ച ലഘുനാടക മത്സരത്തിൽ സമ്മാനം നേടിയതാണീ നാടകം. 

ക്ലാവർ റാണി. ഗുന്ദാപ്പി ഗുലു ഗുലു എന്നിവ മുമ്പ് സൂര്യ നാടോകോത്സവത്തിൽ ലിറ്റിൽ സ്‌കൂൾ ഓഫ് തീയറ്റർ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ,അദ്ധ്യാപകർ,ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ്മയാണ് ഈ നാടക സംഘം.  ഇന്ന് സൂര്യ ദേശീയ നാടകോത്സവത്തിൽ രണ്ടു നാടകങ്ങളാണ് അരങ്ങേറുക.ശ്മശ്രു ഷമ്‌ളം,അദ്ദേഹവും  മൃതദേഹവും.
Views: 2180
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024