ARTS06/01/2022

ഡോ: വാഴമുട്ടം ചന്ദ്രബാബു 24-ാം വര്‍ഷവും പുതുവത്സരദിനത്തില്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പാടി

Rahim Panavoor
ഡോ : വാഴമുട്ടം ചന്ദ്രബാബു ആറ്റുകാല്‍ ക്ഷേത്രത്തില്‍ സംഗീത കച്ചേരി അവതരിപ്പിക്കുന്നു
തിരുവനന്തപുരം:   ഇരുപത്തിനാലാം വര്‍ഷവും പുതുവത്സരദിനത്തില്‍ മത മൈത്രി സംഗീതജ്ഞന്‍  ഡോ :വാഴമുട്ടം ബി.ചന്ദ്രബാബു  ആറ്റുകാല്‍ ഭഗവതി ക്ഷേത്ര സന്നിധിയില്‍ സംഗീത കച്ചേരി നടത്തി.  ചന്ദ്രബാബുവിനോടൊപ്പം 24 ശിഷ്യരും സംഗീതാര്‍ച്ചനയില്‍ പങ്കാളികളായി.കലാ , സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക  മേഖലകളിലെ  24 പ്രമുഖര്‍  ചേര്‍ന്ന് 24 തിരി തെളിച്ചാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്  എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ആറ്റുകാല്‍ ദേവിയെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ സ്വന്തമായി രചിച്ച് ചിട്ടപ്പെടുത്തിയാണ് ചന്ദ്രബാബു പാടിയത്.   വര്‍ണ്ണം, കീര്‍ത്തനങ്ങള്‍ തില്ലാന ഇവയെല്ലാം ചേര്‍ന്നുള്ള സമ്പൂര്‍ണ  കച്ചേരിയാണ് അവതരിപ്പിച്ചത്.  ഗുരുബ്രഹ്മ എന്ന  ഹംസധ്വനി രാഗ വര്‍ണത്തോടു  കൂടി കച്ചേരി ആരംഭിച്ചു. തിരുവനന്തപുരം രാഹുല്‍  ആണ് മൃദംഗം വായിച്ചത്.24 വര്‍ഷവും  ഓരോ   മൃദംഗവിദ്വാന്‍മാരെയാണ്  ക്ഷണിച്ചത്. 24 ശിഷ്യരില്‍ 12 ഓളംപേര്‍ ആറ്റുകാലമ്മയുടെ കീര്‍ത്തനങ്ങള്‍ പാടി സംഗീത  പരിപാടിക്ക് മാറ്റു കൂട്ടി.

പ്രഭാവര്‍മ,സൂര്യ കൃഷ്ണമൂര്‍ത്തി,ഗുരുരത്‌നം ജ്ഞാനതപസ്വി, എം.ആര്‍ ഗോപകുമാര്‍, പ്രമോദ് പയ്യന്നൂര്‍, ജാസി,ഗിഫ്റ്റ് , വിനോദ് വൈശാഖി, കലാമണ്ഡലം  വിമലാമേനോന്‍ , പാര്‍വ്വതീപുരം  പത്മനാഭയ്യര്‍, ശ്രീകുമാരന്‍ തമ്പി, കരമന ജയന്‍,അഡ്വ: പി. എസ്. ഹരികുമാര്‍, ജെ. എസ്. അഖില്‍, ഭഗത് റൂഫസ്, രാജന്‍ വി. പൊഴിയൂര്‍, തിരുവല്ലം ഉദയന്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍,ശിവാ കൈലാസ്, തെക്കന്‍ സ്റ്റാര്‍  ബാദുഷ,റഹിം പനവൂര്‍, ഗോപന്‍ ശാസ്തമംഗലം, സബീര്‍ തിരുമല, സുകു  പാല്‍കുളങ്ങര, അനു പുരുഷോത്ത്, ടി. ടി. ഉഷ, ജെസീന്ത മോറിസ്  തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ ആശംസ  അറിയിക്കാന്‍ എത്തിയിരുന്നു.
Views: 620
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024