ARTS04/01/2021

വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം നെഞ്ചിലേറ്റി ആരാധകര്‍

Sumeran P R
വിദ്യാസാഗര്‍
പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം നെഞ്ചിലേറ്റി ആരാധകര്‍. 'കനവിന്‍ അഴകേ കാവല്‍ മിഴിയേ' എന്ന ഈ ഗാനം സൂപ്പര്‍ഹിറ്റായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഇങ്ങനെയൊരു ഹിറ്റ് ഗാനം മലയാളികള്‍ക്ക് സമ്മാനിക്കുന്നത്. സിനിമയിലല്ലാതെ വിദ്യാസാഗര്‍ ഒരുക്കിയ ഗാനമെന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ വിദ്യാസാഗര്‍ ആദ്യമായാണ് ഒരു ക്രിസ്തീയ ഭക്തിഗാനത്തിന് സംഗീതം ഒരുക്കുന്നത്. പുതുതലമുറയില്‍ ശ്രദ്ധേയയായ യുവഗായിക സെലിന്‍ ഷോജിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.  ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച് സംഗീത ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ ജോയ്‌സ് തോന്നിയാമലയാണ് ഈ ഗാനം രചിച്ചത്.  ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. സമീപകാലത്ത് ഇറങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ നിന്ന് ഏറെ പുതുമയുള്ളതാണ് ഈ ഗാനമെന്നാണ് സംഗീതാസ്വാദകരുടെ പക്ഷം. മെലഡിയുടെ രാജകുമാരനായ വിദ്യാസാഗറില്‍ നിന്ന് പിറവിയെടുത്ത ഈ ആത്മീയഗാനം ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്.

ബാനര്‍ പി ഒ പി മീഡിയ, ഗാനരചനജോയ്‌സ് തോന്നിയാമല, സംഗീതം വിദ്യാസാഗര്‍, ആലാപനം  സെലിന്‍ ഷോജി (ഫിമെയില്‍ വേര്‍ഷന്‍), കാര്‍ത്തിക് (മെയില്‍ വേര്‍ഷന്‍), ക്യാമറ  ഷോജി സെബാസ്റ്റ്യന്‍, ഫ്‌ളൂട്ട്  നിഖില്‍, തബല  ഓജസ് ആദിയ. വിഷ്ണു ശ്യാം, ഗണേഷ്, ബെന്‍ കാച്ചപ്പിള്ളി. അപര്‍ണ്ണ, ദീപ്തി, വീണ, ഹരിപ്രിയ, ശെബകരാജ്, നാരായണന്‍, ശശിഹരന്‍, സുദര്‍ശന്‍, വര്‍ഷ വല്ലകി, ആദിത്യ ശ്രീനിവാസന്‍ തുടങ്ങിയവരാണ് ' കനവിന്‍ അഴകേ  കാവല്‍ മിഴിയേ' എന്ന ഹിറ്റ് ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
Views: 962
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024