ARTS12/04/2020

മധുരിമ - " നാദ ലയ വാദ്യവൃന്ദ മധുരം "

M.P. Lokanath
കൃത്യമായ സ്വര സഞ്ചാരത്തെയും, കണിശമായ കാലപ്രമാണത്തെയും അടിസ്ഥാനമാക്കിയിട്ടുള്ള കർണ്ണാടക സംഗീതം, മറ്റ് സംഗീത ശാഖകളെ അപേക്ഷിച്ചു,  വൈവിധ്യപൂർണ്ണവും, വൈജാത്യപൂർവ്വവുമായ ഒരു ശാസ്ത്രീയ സംഗീത പദ്ധതിയാണ്. 
കൈപ്പട്ടൂർ രാധാകൃഷ്ണൻ
പക്ഷെ സാമാന്യ ജനങ്ങൾക്ക് ശാസ്ത്രീയ സംഗീതത്തെ സ്വതസിദ്ധമായ അതിന്റെ സ്വരൂപത്തെ സമീപിക്കുക എന്നത് അനായാസകരമായ ഒരു കാര്യമല്ല. 
വൈപ്പിൻ സതീഷ്
എന്നാൽ, ശാസ്ത്രീയ സംഗീതത്തിന്റെ ഗൗരവം ഒട്ടും കുറയാതെ, അതിനെ സാധാരണക്കാർക്ക്കൂടി ഹൃദ്യമാകുന്ന തരത്തിൽ കുറേക്കൂടി ലളിതവും, കോമളവും, മൃദുലവുമായ ശൈലിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ലളിത സംഗീതം. ലാളിത്യമാണ് അതിന്റെ മേൻമ, അതിന്റെ നന്മ. 
മഹേഷ്മണി
അതിനായി സിനിമാ ഗാനങ്ങൾ, നാടക ഗാനങ്ങൾ, പ്രസിദ്ധമായ ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ, മലയാളത്തനിമ തുളുമ്പുന്ന ഇമ്പമേറിയ ഗാനങ്ങൾ ഇവയെ ശ്രുതിമധുരമായി കോർത്തിണക്കി സംഗീതാസ്വാദകരായ കേരളത്തിലെ സംഗീത പ്രേമികൾക്കായി സമർപ്പിക്കുന്ന ഒരു  വാദ്യവൃന്ദനാദലയ വിന്യാസോപഹാരമാണ്........ മധുരിമ 
രാജ്‌ പള്ളിത്തറ
ശാസ്ത്രീയ സംഗീത പന്ഥാവിലൂടെ ദശാബ്ദങ്ങൾ സഞ്ചരിച്ചു, സംഗീതം കൂടുതൽ ജനപ്രിയമാക്കാനും, മനോരഞ്ജകമാക്കാനും  വേണ്ടി യത്നിക്കുന്ന  കലോപാസകരായ ഒരുകൂട്ടം ശാസ്ത്രീയ സംഗീതജ്ഞരുടെ കൂട്ടയ്മയാണ്..... മധുരിമ 
ദീപീഷ്
ഉപാസകർ :
കൈപ്പട്ടൂർ രാധാകൃഷ്ണൻ (വയലിൻ) തിരുവനന്തപുരം സെന്റ് തോമസ്സ് സ്‌കൂളില്‍ അധ്യാപകനായിരുന്ന  രാധാകൃഷ്ണന്‍,  കേരളത്തിനകത്തും പുറത്തും പ്രശസ്തരായ സംഗീതജ്ഞരുടെ കച്ചേരിയില്‍ പങ്കെടുത്തിട്ടുണ്ട്.
വൈപ്പിൻ സതീഷ് (മൃദംഗം ) മൃദംഗത്തില്‍ ഗാനഭൂഷണം, ഗാനപ്രവീണ 7 വര്‍ഷ ഡിപ്ലോമ പാസ്സായി. 2002ല്‍  മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നും മൃദംഗത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി എടുത്തു. 23 വര്‍ഷത്തെ കലാസപര്യ യിലൂടെ കേരളത്തിനകത്തും, പുറത്തുമുള്ള  നിരവധി സംഗീതജ്ഞര്‍ക്കു പക്കം വായിക്കുന്നു.  AIR ല്‍ ബി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ് ആണ്.
മഹേഷ്മണി (തബല ) തബല വിദ്വാനായ സ്വന്തം പിതാവ് ശ്രീ മണിയില്‍നിന്നും ആദ്യ പാഠങ്ങള്‍ അഭ്യസിച്ച ശേഷം ഉസ്താദ് സക്കീര്‍ ഹുസൈന്‍ ന്റെ സഹോദരനായ ഉസ്താദ് ഫസല്‍ ഖുറേഷിയില്‍ നിന്നും ഉപരിപഠനം നടത്താനുള്ള ഭാഗ്യം സിദ്ധിച്ചു. അതിനു ശേഷം പണ്ഡിറ്റ് സുബ്രതോ ഭട്ടാചാര്യ (കൊല്‍ക്കൊത്ത ),  പണ്ഡിറ്റ് ഉദയരാജ് കര്‍പ്പൂര്‍ (ബംഗലൂരു ) എന്നിവരുടെ കീഴില്‍ അഭ്യസിച്ചു. ശ്രീ സ്വാതി തിരുനാള്‍ കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും ഗ്രാഡുവേറ്റ് ചെയ്തു. ദേശ വിദേശ പരിപാടികള്‍ പങ്കെടുക്കുന്നു
രാജ്‌ പള്ളിത്തറ (കീബോർഡ്) പ്രശസ്ത കീബോര്‍ഡ് ആര്ടിസ്റ്റ് ആയ രാജ് നിരവധി സിനിമാ സംഗീത സംവിധായകരുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും, വിദേശത്തും മെഗാ ഷോകളില്‍ പങ്കെടുക്കുന്നു. റോയല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക് ലണ്ടനില്‍ നിന്നും ബി എ 6th ഗ്രേഡ്, 5th ഗ്രേഡ് തിയറി പാസ്സായി
ദീപീഷ് (റിഥം) ശീ സ്വാതി തിരുനാള്‍ കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും BPA, MPA, MPhil പാസ്സായി. കേരളാ യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക് ഹോള്‍ഡര്‍ ആണ്. സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നു. വൈപ്പിന്‍ സതീഷ്, കോട്ടയം ഉണ്ണികൃഷ്ണന്‍  ഇവരുടെ കീഴില്‍ മൃദംഗത്തില്‍ ഉപരിപഠനം നടത്തുന്നു
കോട്ടയം ഉണ്ണികൃഷ്ണൻ (ഘടം ) മൂന്നാം വയസ്സില്‍ ആനന്ദന്‍ ഭാഗവതിരില്‍ നിന്നും മൃദംഗം അഭ്യസിച്ചു തുടങ്ങി. അതിനുശേഷം തൃപ്പൂണിത്തുറ ആര്‍ എല്‍ വി  കോളേജില്‍ നിന്നും 4 വര്‍ഷ ഗാനഭൂഷണം ഡിപ്ലോമ പാസ്സായ ശേഷം 3 വര്‍ഷത്തെ ഗാനപ്രവീണ പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  1991 ല്‍ പാലക്കാട് ചെമ്പൈ സ്മാരക ഗവ. മ്യൂസിക് കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ശ്രീ സ്വാതി തിരുനാള്‍ കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും  അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിന്നും വിരമിച്ചു. സുപ്രസിദ്ധ ഘടം വിദ്വാനായ ടി വി വാസന്റെ ശിക്ഷണത്തില്‍ 1995 മുതല്‍ ഘടം വാദനത്തില്‍ വ്യാപൃതനായി. ദൂരദര്‍ശനില്‍ മൃദംഗത്തില്‍ B ഹൈഗ്രേഡ്, ഘടത്തില്‍ A ഗ്രേഡ് ആര്‍ടിസ്റ്റ് ആണ്.
കോട്ടയം ഉണ്ണികൃഷ്ണൻ
Contact: 9447034533, 9447241949, 9447181635
Views: 2195
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024