ARTS08/04/2017

പൊന്നമ്മാൾ സംഗീതത്തിലൂടെ ശ്രീസ്വാതിതിരുനാൾ സംഗീതോത്സവത്തിന് തുടക്കം

ayyo news service
തിരുവനന്തപുരം: ആകാശവാണി ശ്രീസ്വാതിതിരുനാൾ സംഗീതോത്സവത്തിനു തുടക്കം. പത്മശ്രീ പാറശ്ശാല ബി പൊന്നമ്മാളിന്റെ സംഗീതക്കച്ചേരിയിലൂടെയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിന് തുടക്കമിട്ടത്. 2017  ൽ പത്മശ്രീ പുരസ്കാരം നേടിയ ശേഷമുള്ള പൊന്നമ്മാളിന്റെ ആദ്യ പൊതുപരിപാടിയാണിത്. ഒന്നരമണിക്കൂർ മാത്രം പാടേണ്ട പരിപാടിയിൽ 92 ന്റെ അവശതമറന്ന് രണ്ടു മണിക്കൂറാണ് പൊന്നമ്മാൾ നാദമധുരമായി പാടിയത്. ലൈവ് റെക്കോർഡിങ് ചെയ്യുന്ന ഈ സംഗീതക്കച്ചേരി ആകാശവാണി തിരുവനന്തപുരം നിലയം മെയ് 7 ന് രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യും.  നേരത്തെ, ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റായ പാറശ്ശാല ബി പൊന്നമ്മാളിനെ സ്റ്റേഷൻ ഡയറക്ടർ ആർ സി ഗോപാൽ പൊന്നാനടയണിയിച്ചു ആദരിച്ചു.   പൊന്നമ്മാൾ കൈമാറിയ ദീപത്തിൽ നിന്ന് നിലവിളക്ക് തെളിച്ച് സംഗീതോത്സവം ഉദ്ഘാടനം ചെയ്തത് അദ്ദേഹം തന്നെ.

ആർ സി ഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. അസി: സ്റ്റേഷൻ ഡയറക്ടർ പറക്കോട് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ സമീപം
ഡോ എൽ മിനി (സഹ പാട്ടുകാരി), എ എൽ മഞ്ജുള രാജേശ്വരി (വയലിൻ), മാവേലിക്കര ആർ വി രാജേഷ് (മൃദംഗം) തിരുവനന്തപുരം വി കാർത്തികേയൻ (ഘടം) എന്നിവരാണ് പക്കമേളക്കാർ.  ഏപ്രിൽ 8 ന് എം  കെ ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരിയും 9 ന്  വെട്ടിക്കവല കെ എൻ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരവും അരങ്ങേറും.  കോട്ടയ്ക്കകം ലെവി ഹാളിൽ  ദിവസവും വൈകുന്നേരം 6 .30  നാണു പരിപാടി.
Views: 1888
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024