തിരുവന്തപുരം:ആസ്വാദകന്റെ പ്രാര്‍ഥനയാണ് തന്റെ ബലമെന്നും വെറും കൈയ്യോടെ വന്ന മനസ്സ് നിറയെ സംഗീതവുമായി മടങ്ങണമെന്നും ഗാനഗന്ധര്വന് ഡോ.കെ ജെ യേശുദാസ് പറഞ്ഞു. നാല്പതാമത് സൂര്യ നൃത്ത-സംഗീതോത്സവത്തിന് തുടക്കം കുറിച്ച് എ കെ ജി സെന്ററില്‍ സംഗീതകച്ചേരി നടത്തുകയായിരുന്ന അദ്ദേഹം. ഇത് സൂര്യവേദിയിലെ യേശുദാസിന്റെയും നാല്പതാം സംഗീത വിരുന്നാണ്. വാതാംപീം ഗണപതിം ഭജേ എന്നാ കീര്ത്തനതിലൂടെയാണ് കച്ചേരി ആരംഭിച്ചത്. സ്പീക്കര്‍ ടി ശ്രീരാമകൃഷ്ണന് നൃത്ത-സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.
മൃദംഗത്തില്‍ തിരുവരൂര്‍ ഭക്തവത്സലം,വയലിനില്‍ എസ് ആര് മഹാദേവശർമ്മ,ഘടത്തില്‍ തൃപ്പുണിത്തുറ രാധാകൃഷ്ണന് എന്നിവര്‍ പിന്നണി സംഗീതം പകര്‍ന്നു.