ARTS20/12/2019

കണ്ണില്‍കാണും" വീഡിയോ സോങ്ങ് ചിത്രീകരണം പൂര്‍ത്തിയായി

വിഷ്ണു നമ്പ്യാരും ശരണ്യയും കേന്ദ്രകഥാപാത്രങ്ങളാകുന്നു
Sumeran P R
ശരണ്യ, വിഷ്ണു നമ്പ്യാര്‍
കൊച്ചി: മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമായ മുന്തിരി മൊഞ്ചനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വിഷ്ണു നമ്പ്യാരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അക്ഷയ് സത്യന്‍ സംവിധാനം ചെയ്ത "കണ്ണില്‍ കാണും " റൊമാന്‍റിക് മ്യൂസിക് വീഡിയോ സോങ് ചിത്രീകരണം പൂര്‍ത്തിയായി. പ്രണയവും സൗഹൃദവും ഇഴപിരിയാതെ പോകുന്ന  അനുരാഗത്തിന്‍റെയും ചങ്ങാത്തത്തിന്‍റെയും കഥ പറയുന്ന "കണ്ണില്‍കാണും" കണ്ണൂരിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.  പ്രമുഖ സംവിധായകന്‍ ഒമര്‍ലുലുവും യുവനടന്‍ ധ്രുവനും ചേര്‍ന്ന് സോങ്ങിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രജത് രവീന്ദ്രന്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം  ശ്രദ്ധേയഗായകന്‍ കെ.എസ് ഹരിശങ്കറാണ്  പാടിയിട്ടുള്ളത്. മറഡോണ എന്ന ടൊവിനോ തോമസ് ചിത്രത്തിലെ നായികയായ ശരണ്യയാണ്
സിനിമയുടെ എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിച്ച് ചിത്രീകരിച്ച കണ്ണില്‍കാണും സോങ്ങിലെ നായിക. നവീന്‍ ശ്രീറാമാണ് മനോഹരമായ ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത്.  കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് കലാമൂല്യത്തോടെ "കണ്ണില്‍കാണും" സോങ്ങിന്‍റെ ചിത്രീകരണം നടന്നത്. കലയ്ക്ക് ഒട്ടേറെ പ്രാധാന്യം നല്‍കി ചിത്രീകരിച്ചിട്ടുള്ള ഈ ഗാനം സമീപകാലത്ത് ഇറങ്ങിയിട്ടുള്ള വീഡിയോ സോങ്ങുകളില്‍ നിന്നും വേറിട്ട്നില്‍ക്കുന്നു. വളരെയേറെ ചിലവേറിയ തരത്തിലാണ് സോങ്ങിനുവേണ്ടിയുള്ള കലാസംവിധാനം ഒരുക്കിയിട്ടുള്ളത്. അങ്ങനെ പുതുമകളേറെയാണ് "കണ്ണില്‍കാണും" വീഡിയോ സോങ്ങിന് . ഈ മാസം അവസാനവാരം ടീസറും 2020 ജനുവരിയില്‍ വീഡിയോ സോങ്ങും റിലീസ് ചെയ്യും. പ്രൊഡക്ഷന്‍- സീറോ വണ്‍, സംവിധാനം- അക്ഷയ് സത്യന്‍, നിര്‍മ്മാണം - ബിനീഷ് ബാലന്‍, ക്യാമറ-നവീന്‍ശ്രീറാം, ഗാനരചന, സംഗീതം - രജിത് രവീന്ദ്രന്‍, ഗായകന്‍-കെ എസ് ഹരിശങ്കര്‍, കല- സഹി കനാട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ അശോക്, പി ആര്‍ ഒ - പി ആര്‍.സുമേരന്‍.
Views: 1374
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024