ARTS14/11/2016

സൂര്യ അന്താരാഷ്ട്ര ചിത്രപ്രദർശനം ശ്രദ്ധയാകർഷിക്കുന്നു

ayyo news service

തിരുവനന്തപുരം:സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായ ആദ്യ അന്താരാഷ്ട്ര ചിത്ര പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു.  ലളിതകലാ അക്കാദമയിൽ 11 ന് ആരംഭിച്ച പ്രദർശനം നാലുനാൾ പിന്നിടുമ്പോൾ  വലിയ ഒരു വിഭാഗം ചിത്രസ്നേഹികളാണ് പ്രദർശനം കാണാനെത്തിയത്.  10  വിദേശ ചിത്രങ്ങളടക്കം ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ നിന്നായി 60 ചിത്രകാരന്മാരുടെ 120  ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌.   കേരളത്തിന്റെ പ്രശസ്തരായ നമ്പൂതിരി, കാട്ടൂർ നാരായണപിള്ള, ബി ഡി  ദത്തൻ തുടങ്ങിയവരുടെ ചിത്രങ്ങളും, 30 ൽ പരം വനിതാ ചിത്രകാരികളുടെ ചിത്രങ്ങളും  അക്കൂട്ടത്തിലുണ്ട്. വിവിധ മാധ്യമങ്ങളിൽ ചാലിച്ച അബ്സ്ട്രാക്ട്, പോർട്രേറ്റ്, ലൈഫ്, ലാൻഡ്‌സ്‌കേപ്പ് തുടങ്ങിയ ചിത്രങ്ങൾ വ്യത്യസ്ത സംസ്കാരത്തിന്റെ വർണകാഴ്ചകളാണ് പകർന്ന്നൽകുന്നത്. 

നവംബർ 20  വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിന്റെ ക്യൂറെയിറ്റർ ചിത്രകാരൻ മണിലാൽ ശബരിമലയാണ്.  ഗണപതി ചിത്രങ്ങളിലൂടെ പ്രശസതനായ മണിലാൽ 2012 മുതൽ ചിത്രപ്രദര്ശനങ്ങൾ ക്യൂറെറ്റ് ചെയ്യുന്നുണ്ട്.  "നാല്പതാം സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും.  സൂര്യയുടെ ആദ്യ അന്താരാഷ്‌ട്ര ചിത്ര പ്രദർശനത്തിന്റെ ക്യൂറെയിറ്റർ പദവി ഒരു ചിത്രകാരന് ലഭിച്ച ബഹുമതിയായി കാണുന്നുവെന്നും മണിലാൽ പറഞ്ഞു'. 

പ്രദർശനത്തിലെ കുട്ടി ചിത്രകാരിയായി മണിലാലിന്റെ മകൾ പ്ലസ്ടു വിദ്യാർത്ഥിനി കാഞ്ചന മണിലാലിന്റെ ചിത്രവുമുണ്ട്.   ഇക്കഴിഞ്ഞ ഒക്ടോബറിൽ ഏകാംഗ ചിത്രപ്രദർശനം നടത്തിയ കാഞ്ചന പട്ടം കേന്ദ്രീയ വിദ്യാലയം വിദ്യാർത്ഥിയാണ്. മണ്മറഞ്ഞ ചിത്രകാരായ ടി കെ പത്മിനി,കൃഷ്ണകുമാർ എന്നിവർക്കാണ് സൂര്യ ഈ ചിത്രപ്രദർശനം സമർപ്പിച്ചിരിക്കുന്നത്.

Views: 1800
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024