ആർ അജിത്കുമാർ, ഡോ.എം കെ മുനീർ എ രേവതി, ഏയ്‌ഞ്ചൽ ഗ്ലാഡി, അഭിജിത്ത്, ബി എസ് പ്രസന്നൻ
തിരുവനനതപുരം:ന്യുസ് ഫോട്ടോഗ്രാഫര് പി അഭിജിത്ത് സംവിധാനം നിർവഹിച്ച ഫോട്ടോ-ഡോക്കുമെന്റ്റി 'ട്രാൻസ്' പ്രകാശിതമായി. ഇന്ന് വൈകുന്നേരം പ്രസ്‌ക്ലബ് ഹാളിൽ മാധ്യമം സീനിയർ സബ് എഡിറ്റർ എം എ ഷാനവാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം കെ മുനീർ ട്രാൻസ് സിഡി ട്രാൻസ്ജെണ്ടറുകളായ എ രേവതി(എഴുത്തുകാരി,സാമൂഹ്യപ്രവര്ത്തക) ഏയ്‌ഞ്ചൽ ഗ്ലാഡി(നാടക പ്രവര്ത്തക) എന്നിവര്ക്ക് നല്കി പ്രകാശനം ചെയ്തു.
കേരളത്തിൽ 25000 ട്രാൻസ്ജെണ്ടറുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരെ മനുഷ്യരായിക്കണ്ടൂകൊണ്ട് ഇവര്ക്കുവേണ്ടി പ്രത്യേക ബോർഡ് സ്ഥാപിക്കും. അതിലേക്കുവേണ്ടി എ രേവതി, ഏയ്‌ഞ്ചൽ ഗ്ലാഡി പി അഭിജിത്ത് എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും പ്രകാശനകര്മ്മത്തെ തുടർന്ന് പ്രസംഗിക്കവേ മന്ത്രി അറിയിച്ചു. അഭിജിത്ത് എഴുതിയ പുസ്തകം ഹിജഡ തന്റെ കണ്ണ്തുറപ്പിച്ചെന്നും മന്ത്രി പറഞ്ഞു. തന്റെ ട്രാൻസ് സംസ്ഥാനത്തെ ഹിജഡ സമൂഹത്തിനുവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളുടെ തുടക്കത്തിനു കാരണമായിതീരട്ടെയെന്ന് മറുപടി പ്രസംഗത്തിൽ അഭിജിത്ത് പറഞ്ഞു.
ഞങ്ങളെപ്പോലെയുള്ള ട്രാൻസ്ജെണ്ടറുകൾ ഇന്ന് നേരിടുന്ന അവഗണനയ്ക്ക് പരിഹാരം കാണണമെങ്കിൽ ജെണ്ടറുകളും ലൈംഗീകതയും സ്കൂളിൽ പഠനവിഷയമാക്കണം. ഒപ്പം മാതാപിതാക്കളിലും അവബോധം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവിശ്യമാണെന്ന് മുഖ്യ പ്രഭാഷണങ്ങൾ നടത്തിയ എ രേവതിയും ഗ്ലാഡി യും അഭിപ്രായപ്പെട്ടു.
പ്രസ്ക്ലബ് പ്രസിഡന്റ് ആർ അജിത്കുമാർ,പ്രസ്ക്ലബ് സെക്രട്ടറി എസ് എൽ ശ്യാം,കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് സി റഹീം,മാധ്യമം ബ്യൂറോ ചീഫ് ഇ ബഷീർ,മാധ്യമം ചീഫ് ഫോട്ടോഗ്രാഫര്‍ ഹാരിസ് കുറ്റിപ്പുറം എന്നിവര് ആശംസകൾ നേർന്നു. കെ യു ഡബ്ല്യു ജെ ജില്ലാകമ്മിറ്റി സെക്രട്ടറി ബി എസ് പ്രസന്നൻ സ്വാഗതം ആശംസിച്ചു.
ട്രാൻസിന് സംഗീതം പകര്ന്നിരിക്കുന്നത് എ എസ് അജിത്കുമാറും, എഡിറ്റിംങ് നിര്‍വഹിച്ചിരിക്കുന്നത് കെ ജില്‍ജിത്തുമാണ്.