തിരുവനന്തപുരം:- വാമനപുരം ആറാംതാനം കുട്ടികളുടെ സാഹിത്യവേദിയും നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ കലാനിലയം ഓമന സ്മാരക പുരസ്‌കാരം 2020-ന് സിനിമ - സീരിയല്‍ താരങ്ങളായ ദേവിചന്ദനയും ഞെക്കാട് രാജും തിരഞ്ഞെടുക്കപ്പെട്ടു. സിനിമ-സീരിയല്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. യുവപ്രതിഭാ പുരസ്‌കാരത്തിന് ഗാനരചയിതാവും കവിയും ചിത്രകാരനുമായ ഹരിശങ്കറിനെയും തിരഞ്ഞെടുത്തു. സുലേഖ കുറുപ്പ്, റഹിം പനവൂര്‍, അജിത് പനവിള എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. മാര്‍ച്ച് 12-ന് വൈകിട്ട് 3 മണിക്ക് പുളിമാത്ത് യു.പി.എസ് ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.