ARTS04/10/2017

ഭാരത് ഭവനില്‍ അന്താരാഷ്ട്ര സ്ട്രീറ്റ് തിയറ്റർ

ayyo news service
ഫ്രാന്‍ങ്കോയിസ് ചാറ്റ്
തിരുവനന്തപുരം: അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും അലയന്‍സ് ഫ്രാങ്കയ്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫ്രാങ്കോയ്‌സ് ചാറ്റിന്റെ 'ദി റൈറ്റ് ഓഫ് സ്പ്രിംഗ്' എന്ന സ്ട്രീറ്റ് തീയറ്റര്‍ ഇന്ന് (4.10.2017, ബുധന്‍) വൈകുന്നേരം ആറ് മണിക്ക് ഭാരത് ഭവന്‍ ഓപ്പണ്‍ എയര്‍ തിയറ്ററില്‍ അരങ്ങേറും. 
 
സ്ട്രാസ്വിന്‍സ്‌കിയുടെ പ്രശസ്തമായ ദി റൈറ്റ് ഓഫ് സ്പ്രിംഗ് ബാലെയുടെ സ്ട്രീറ്റ് മാജിക് അവതരണമാണിത്. പരമ്പരാഗത ചുവടുകളില്‍ നിന്നും മാറി സഞ്ചരിച്ച് തെരുവിന്റെയും ദൈനംദിന ജീവിതത്തിന്റെയും ശബ്ദങ്ങളെ കോര്‍ത്തിണക്കി യുള്ള ഒരു പുതിയ അവതരണമാണിത്. വേഗതയാര്‍ന്ന രംഗസഞ്ചാരങ്ങളോടെ ചിട്ടപ്പെടുത്തിയ വേറിട്ട ഈ രംഗഭാഷ പ്രേക്ഷകര്‍ക്ക് നവ അനുഭവമായിരിക്കും.

ഫ്രാന്‍ങ്കോയിസ് ചാറ്റ് പ്രശസ്തനായ നടനും, നര്‍ത്തകനും, ഇന്ദ്രജാലക്കാരനുമാണ്. നൃത്തത്തെയും ജാലവിദ്യയെയും കോര്‍ത്തിണക്കുന്ന ഇദ്ദേഹം തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റായും  സംവിധായകനായും പ്രവര്‍ത്തിക്കുന്നു. 1993- ലെ ക്ലിപ്-ക്ലോപ്പ്, 1996-ല്‍ ലെയ്റ്റ് ഡ്യൂപ്, 2009 ല്‍ ലെ സാക് ദീ പ്രിന്റ്‌മെപ്‌സ്, ഡെസ് റിങ് തുടങ്ങി ഏറ്റവും പുതിയ ഷോകളിലൂടെയും ഫ്രാങ്കോയിസ് ചാറ്റ് അന്താരാഷ്ട്ര ശ്രദ്ധനേടിയിട്ടുണ്ട്. 


Views: 1607
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024