ARTS22/04/2017

കെ.ടി മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' വീണ്ടും അരങ്ങില്‍

ayyo news service
നാടക-സിനിമ സംവിധായകൻ പ്രമോദ് പയ്യന്നൂർ, കരമന ഹരി എന്നിവർ നിശാഗന്ധിയിൽ നാടക റിഹേഴ്സലിന്റെ മേൽനോട്ടത്തിൽ
തിരുവനന്തപുരം:ആദ്യ കേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എപ്രില്‍ 22 വൈകീട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നാടക കുലപതി കെ.ടി മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകം അരങ്ങേറും. മനുഷ്യനെ ജാതിയുടേയും മതത്തിന്റെയും കള്ളികളിലിട്ട് വേര്‍തിരിക്കുകയും വിലപേശുകയും ചെയ്യുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നാടകത്തിന് വലിയ പ്രസക്തിയുണ്ട്. നാടകത്തിന്റെ പഴമ നിലനിര്‍ത്തികൊണ്ട് തല്‍സമയ പിന്നണി സംഗീതം നല്‍കിയാണ് നാടകം അവതരിപ്പിക്കുന്നത്. ഒന്‍പത് രംഗങ്ങളുള്ള ഈ നാടകത്തിന്റെ ഓരോ രംഗത്തിനും പ്രത്യേകപേരുകള്‍ നല്‍കി വേര്‍തിരിച്ചിരിക്കുന്നു. കെ. ടി മുഹമ്മദിന്റെ സ്വന്തം നാടകസംഘം തന്നെയാണ് വര്‍ഷങ്ങള്‍ക്കുശേഷം നാടകം അരങ്ങിലെത്തിക്കുമ്പോള്‍ അതൊരു ചരിത്രസംഭവമായി മാറ്റാനുള്ള ഒരുക്കത്തിലാണ് നാടകപ്രവര്‍ത്തകരും സംഘാടകരും.
 



Views: 2035
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024