ARTS26/10/2017

ഭാരത് ഭവനിൽ റിതു ബിനോയിയുടെ ഭരതനാട്യം

ayyo news service
റിതു ബിനോയ്
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായി ഒരുക്കുന്ന റിതു ബിനോയിയുടെ ഭരതനാട്യം അവതരണം ഇന്ന് (2017 ഒക്‌ടോബര്‍ 27, വെള്ളിയാഴ്ച) വൈകുന്നേരം 6.30 ന് ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍  അരങ്ങേറും. ഭരതനാട്യ നൃത്ത രംഗത്തെ പ്രമുഖ സാന്നിദ്ധ്യമാണ് റിതു ബിനോയ്. 2007 ലെ കേരള സര്‍വ്വകലാശാല കലാതിലകമായിരുന്ന റിതു ബിനോയ് ദൂരദര്‍ശനിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ എംപാനല്‍ ആര്‍ട്ടിസ്റ്റുമാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നൃത്ത അവതരണങ്ങള്‍ നടത്തിയിട്ടുള്ള  ഈ നര്‍ത്തകി ഇയര്‍ ഓഫ് ഇന്‍ഡ്യ ഇന്‍ റഷ്യ, ഡല്‍ഹിയിലെ അനന്യ ഫെസ്റ്റിവല്‍, കൊണാര്‍ക് ഫെസ്റ്റിവല്‍ തുടങ്ങിയ പ്രശസ്ത നൃത്തോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2006 ല്‍ എറണാകുളം ജവഹര്‍ലാല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ 1200 നര്‍ത്തകികള്‍ പങ്കെടുത്ത ഭരതനാട്യ അവതരണത്തിലൂടെ റിതു ബിനോയിയുടെ പേര് ഗിന്നസ് റെക്കോര്‍ഡ്സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. 

Views: 2315
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024